ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍  മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.  മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അണ്ണാമലൈ  അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് സിറ്റി പബ്ലിക് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

ചെന്നൈ മെട്രോയുടെ കരാര്‍ ഉറപ്പിക്കാന്‍ 2011ല്‍ എംകെ സ്റ്റാലിന്‍ 200 കോടി രൂപ നല്‍കിയെന്ന് ബിജെപി നേതാവ് അടുത്തിടെ ആരോപിച്ചിരുന്നു. സ്റ്റാലിന്റെ പാര്‍ട്ടിയായ ഡിഎംകെയുടെ നേതാക്കള്‍ അഴിമതിയിലൂടെ  1.34 ലക്ഷം കോടി രൂപ സ്വത്തുക്കള്‍ സമ്പാദിച്ചെന്ന്  അവകാശപ്പെട്ട അണ്ണാമലൈ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്ന ദുബായ് കമ്പനിയുടെ ഡയറക്ടര്‍മാരാണെന്നും ആരോപിച്ചു.

മാപ്പ് പറഞ്ഞ് ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് അണ്ണാമലൈക്ക് നോട്ടീസയച്ചെങ്കിലും നിരസിച്ചു. അതിനെത്തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.

മന്ത്രി ഉദയനിധി, കനിമൊഴി എംപി എന്നിവരും അണ്ണാമലൈക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here