
തമിഴ്നാട്ടിൽ നടൻ വിജയ് അധ്യക്ഷനായ തമിഴ്നാട് വെട്രികഴകം (ടിവികെ) ടിവികെ അധികാരത്തിൽ വരട്ടെയെന്ന് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ടിവികെ സർക്കാർ രൂപീകരിക്കുന്നതിൽ ഡിഎംകെ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും ആറ് മാസം സർക്കാർ പ്രവർത്തനങ്ങളെ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എം കെ സ്റ്റാലിന്റെ പ്രതികരണം.
വരുന്ന പുതിയ സർക്കാർ ഡിഎംകെയുടെ പദ്ധതികൾ തുടരണമെന്നും എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചു. അതേസമയം ഡിഎംകെ യോഗം ഇന്ന് ചേരും. വൈകീട്ട് 5.30ന് ആണ് ഡിഎംകെ നിയുക്ത എംഎൽഎമാരുടെ യോഗം ചേരുക. അണ്ണാ അറിവാലയത്തിലാണ് യോഗം.
ടിവികെ നിയുക്ത എംഎൽഎമാരുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. ഇന്ന് രാവിലെ 10.30ന് പനയൂരിലെ പാർട്ടി ആസ്ഥാനത്താണ് അധ്യക്ഷൻ വിജയ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. നിലവിൽ തമിഴ്നാട്ടിൽ വിജയിയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്ത്വത്തിലാണ്. കേവല ഭൂരിപക്ഷമില്ലാതെ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാൻ ആകില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ വ്യക്തമാക്കിയതോടെ ടിവികെ പരുങ്ങലിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

