എംടി കേരളീയ സാമൂഹിക മാറ്റത്തെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരൻ, ആധുനിക മലയാള സാഹിത്യത്തിൻ്റെ മുഖം; എം കെ സ്റ്റാലിൻ

എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എംടി കേരളീയ സാമൂഹിക മാറ്റത്തെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനാണെന്നും ആധുനിക മലയാള സാഹിത്യത്തിൻ്റെ മുഖങ്ങളിലൊന്നാണെന്നും എം.കെ. സ്റ്റാലിൻ. എംടിയുടെ വിയോഗത്തില്‍ കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ വായനക്കാര്‍ക്കും തൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് എം.കെ സ്റ്റാലിന്‍ തൻ്റെ ഫേസ്ബുക്കിൽ മലയാളത്തിലും തമിഴിലുമായി കുറിച്ചു.

ALSO READ: പ്രായം കൊണ്ട് ശിഷ്യൻ്റെ സ്ഥാനത്ത് നിൽക്കേണ്ടയാളാണ് എംടിയെങ്കിലും ഒരു ഗുരുനാഥൻ്റെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്, ഇതെൻ്റെ ദുര്യോഗം; ഡോ എം ലീലാവതി

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

ജ്ഞാനപീഠം, പത്മഭൂഷൺ, സാഹിത്യ അക്കാദമി തുടങ്ങിയ ഉന്നത പുരസ്കാരങ്ങൾ നേടിയ മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗവാർത്ത കേട്ടതിൽ ഖേദിക്കുന്നു.

നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം തുടങ്ങിയ കൃതികളിലൂടെയും നിർമ്മാല്യം, പെരുംതച്ചൻ, ഒരു വടക്കൻ വീര ഗാഥ തുടങ്ങിയ സിനിമകളിലൂടെയും കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളെ വിശദമായി അവതരിപ്പിച്ച എഴുത്തുകാരനും, ചലച്ചിത്രകാരനും ആയിരുന്നു എം.ടി.

തമിഴ്, ഇംഗ്ലീഷ് മുതലായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട തൻ്റെ പുസ്തകങ്ങളിലൂടെ മലയാളത്തിനപ്പുറം വലിയൊരു വായനക്കാരെ അദ്ദേഹം സ്വന്തമാക്കി.

മലയാളസിനിമയിലെ ക്ലാസിക്കുകളായി കണക്കാക്കുന്ന നിരവധി സിനിമകൾക്ക് തിരക്കഥയെഴുതിയ എം ടി ചില ചിത്രങ്ങൾ സ്വയം സംവിധാനം ചെയ്യുകയും ദേശീയ അവാർഡ് പോലുള്ള പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ALSO READ: ജീവിതത്തിൽ ജയിക്കാൻ വേണ്ടി മാത്രം യാത്ര ചെയ്തൊരാളാണ് എംടി, കൈവെച്ച മേഖലകളിലൊക്കെ വിജയിച്ച ഒരത്ഭുത പ്രതിഭാസം; സാറാ ജോസഫ്

എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മാത്രമല്ല, മാതൃഭൂമി മാസികയുടെ എഡിറ്റർ എന്ന നിലയിലും നിരവധി യുവ എഴുത്തുകാരെ തിരിച്ചറിഞ്ഞ് വളർത്തിയെടുത്ത് മലയാള ഭാഷയ്ക്കും കേരള സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകളോളം നിലനിൽക്കും.

ആധുനിക മലയാള സാഹിത്യത്തിൻ്റെ മുഖങ്ങളിലൊന്നായി മാറിയ എം.ടി. യുടെ വിയോഗത്തിൽ കഴിയുന്ന കുടുംബത്തിനും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ വായനക്കാർക്കും എൻ്റെ അഗാധമായ അനുശോചനം രേഖപെടുത്തുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News