കുതിച്ചുയരുന്ന സാധനങ്ങളുടെ വില; കേന്ദ്രത്തിന് കത്തയച്ച് എംകെ സ്റ്റാലിൻ

രാജ്യത്ത് ഉയർന്നു വരുന്ന അവശ്യ സാധനങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടെയും വിലക്കയറ്റത്തിൽ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. വിഷയത്തിൽ സംസഥാന സർക്കാരുകളെ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയലിന് സ്റ്റാലിൻ കത്തയച്ചു.

ആഭ്യന്തര ഉൽപാദനത്തിലെ കുറവ് കണക്കിലെടുത്ത് അവശ്യവസ്തുക്കളിൽ ചിലത് ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ കത്തിലൂടെ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. കേന്ദ്ര സ്റ്റോക്കിൽ നിന്ന് പ്രതിമാസം 10,000 മെട്രിക് ടൺ വീതം ഗോതമ്പും തുവരപ്പരിപ്പും അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചു. സാധനങ്ങൾ സഹകരണ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുകയും വില കുറയ്ക്കുകയും ചെയ്യാൻ സാധിക്കുമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു.

പച്ചക്കറികൾ, ഭക്ഷ്യധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവ സഹകരണ ഔട്ട്‌ലെറ്റുകൾ വഴിയും കർഷക വിപണികൾ വഴിയും പൊതുവിപണിയിൽ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള വിവിധ ഇടപെടൽ തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ കാർഡ് ഉടമകൾക്കും PDS ഔട്ട്‌ലെറ്റുകൾ വഴി ഉയർന്ന സബ്‌സിഡി നിരക്കിൽ എല്ലാ മാസവും ടർഡൽ, പഞ്ചസാര, പാമോയിൽ എന്നിവയും വിതരണം ചെയ്യുന്നു. കൂടാതെ യൂണിവേഴ്സൽ പിഡിഎസ് സംവിധാനം വഴി എൻഎഫ്എസ്എ കവറേജിനപ്പുറം സർക്കാർ സൗജന്യമായി അരിയും ഗോതമ്പും വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സഹകരണ വകുപ്പും തമിഴ്‌നാട് സിവിൽ സപ്ലൈസ് കോർപ്പറേഷനും നടത്തുന്ന സൂപ്പർമാർക്കറ്റുകൾ / ന്യായവില കടകൾ വഴി പച്ചക്കറികളും പലചരക്ക് സാധനങ്ങളും വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിവിധ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ ചില ഇനങ്ങൾ ആഭ്യന്തര അല്ലെങ്കിൽ വിദേശ ഉത്പാദകരിൽ നിന്ന് വാങ്ങുന്നതിനുള്ള ബിഡ്ഡുകൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്, അവ പ്രോസസ്സ് ചെയ്തുവരുന്നു, ”- സ്റ്റാലിൻ കത്തിലൂടെ കേന്ദ്രമന്ത്രിയെ അറിയിച്ചു.

Also Read: ജീവിതത്തിലേക്ക് ഒരു ഗോൾ ! ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News