വിമാനയാത്ര എപ്പോഴും കൗതുകവും ഭയവും നിറഞ്ഞതാണ്. അതിനാൽ തന്നെ വിമാനത്തെക്കുറിച്ചുള്ള പല കാര്യങ്ങളും നാം വലിയ താൽപര്യത്തോടെയാണ് അറിയാൻ ശ്രമിക്കുന്നത്. അത്തരത്തിൽ ഇതുവരെ അധികമാരും ശ്രദ്ധിക്കാതെ പോയ കാര്യത്തെക്കുറിച്ച് അറിഞ്ഞാലോ. ടേക്ക് ഓഫിനും ലാൻഡിംഗിനും തൊട്ടുമുൻപ് വിമാനത്തിലെ ലൈറ്റ് ഡിം ചെയ്യുന്നത് ഇതുവരെയെങ്കിലും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ കാരണം അറിഞ്ഞാലോ. ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇത്തരത്തിൽ ലൈറ്റ് ഡിം ചെയ്യുന്നതെന്ന് തെറ്റിദ്ധരിക്കേണ്ട. ഇതിനുപിന്നിൽ ചില സുരക്ഷാ കാരണങ്ങളുണ്ട്.
also read: ഇരുപതിനായിരം പേർക്ക് ഗോൾഡൻ അവസരം; ഇൻഡിഗോയിൽ ഫ്രീയായി യാത്ര ചെയ്യാം, പുതിയ ഓഫർ ഇങ്ങനെ
ഏറ്റവും വലിയ കാരണമെന്നത് യാത്രക്കാരുടെ കണ്ണുകൾക്ക് കുറഞ്ഞ വെളിച്ച സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അനുവദിക്കുകയെന്നതാണ്. രാത്രിയിൽ അടിയന്തര സാഹചര്യത്തിൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങേണ്ട ആവശ്യം വന്നാൽ അതിന് സഹായിക്കുന്നതാണ്. ക്യാബിനിലെ ലൈറ്റുകൾ മങ്ങുമ്പോൾ, പ്രകാശിതമായ ഫ്ലോർ പാത്ത് ലൈറ്റിംഗും എക്സിറ്റ് അടയാളങ്ങളും കൂടുതൽ ദൃശ്യമാകും. ഇത് യാത്രക്കാർ പുറത്തിറങ്ങുന്ന സമയത്ത് എമർജൻസി എക്സിറ്റ് വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും.
ക്യാബിനിലെ തിളക്കമുള്ള ലൈറ്റുകൾ ജനാലകളിൽ പ്രതിഫലനങ്ങൾ സൃഷ്ടിക്കും. ഇത് പുറത്തെ കാഴ്ചകൾ കാണുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. കുറഞ്ഞ വെളിച്ചം തിളക്കം കുറയ്ക്കുന്നു, ആവശ്യമെങ്കിൽ യാത്രക്കാർക്കും ജീവനക്കാർക്കും പുറത്തെ കാഴ്ചകൾ നിരീക്ഷിക്കാനും സാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here