മോദിയുടെ നേതൃത്വത്തിൽ കോർപ്പറേറ്റുകൾ കൊള്ള ലാഭം കൊയ്യുന്നു; ആർഎസ്എസിന് ഇന്ത്യൻ ഭരണഘടനയോടും മതനിരപേക്ഷതയോടും എതിർപ്പാണെന്ന് എ വിജയരാഘവൻ

cpim

ആർഎസ്എസിന് ഇന്ത്യൻ ഭരണഘടനയോടും മതനിരപേക്ഷതയോടും എതിർപ്പാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ. യുഡിഎഫ് സർക്കാർ വന്നതിന് ശേഷം ആർഎസ്എസിനും ഹിന്ദുത്വ വാദികൾക്കും വലിയ ആത്മവിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എകെജി പഠനഗവേഷണകേന്ദ്രത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ. “ആർഎസ്എസിന്റെ താലിബാൻ വഴികൾ” എന്ന വിഷയത്തിലായിരുന്നു സംവാദം.

ദില്ലി സമരക്കാർക്കെതിരെയുള്ള ടിജി മോഹൻദാസിൻ്റെ പ്രസ്താവന അതിശയിപ്പിക്കുന്നതാണ്. ഗുജറാത്തിൽ മോദി പറഞ്ഞത് ഇത് തന്നെയാണ്.പൊതുജീവിതത്തിൽ അവഗണിക്കുന്ന മൂല്യങ്ങളെ വലിയ രീതിയിൽ പ്രചരിപ്പിക്കുന്ന രീതിയാണ് ആർഎസ്എസിന്റേത്. സംഘപരിവാറിൻ്റെ ശരിയായ മുഖമാണ് ഇത്തരം പ്രഖ്യാപനങ്ങളിലൂടെ പുറത്ത് വരുന്നത്. ആർഎസ്എസ് എന്നത് താലിബാൻ്റെയും മുകളിൽ വരുന്ന അപകടമായത് .
ആ‍ർഎസ്എസിന്റെ സ്വാധീനം ഭരണ നിർവഹണത്തിൽ പ്രതികൂലമായി ഉപയോഗിക്കുന്ന ഒരു കാലം.

also read:എന്തുകൊണ്ട് ഉദ്യോഗസ്ഥർ നിർദ്ദേശം നടപ്പാക്കിയില്ല? തോട്ടപ്പള്ളി പൊഴി ഇനിയും മുറിച്ചില്ലെങ്കിൽ 2018 നേക്കാൾ വലിയ അപകടം ഉണ്ടാകുമെന്ന് സജി ചെറിയാൻ എംഎൽഎ

ഗസയിലെ വംശ ഹത്യയിലെ ആയുധ നിർമാണത്തിൽ ഇന്ത്യൻ കോർപ്പറേറ്റുകൾ വലിയ പങ്ക് വഹിക്കുന്നു. മോദിയുടെ നേതൃത്വത്തിൽ കോർപ്പറേറ്റുകൾക്ക് കൊള്ള ലാഭം ഉണ്ടാക്കി കൊടുക്കുന്നു. ആർഎസ്എസിന് രണ്ട് പ്രധാന എതിർപ്പുകളാണുള്ളത്. ഒന്ന് ഇന്ത്യൻ ഭരണഘടനയോടും രണ്ട് ഇന്ത്യൻ മതനിരപേക്ഷതയോടുമാണ്.

മതനിരപേക്ഷതയുടെ ഉയർന്ന പ്രതീകമായിരുന്നു ജമ്മു കശ്മീർ. അവിടെ ഹിന്ദുത്വ വാദികൾ തർക്കവും കലാപവും ഉണ്ടാക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ വർഗീയ വത്കരിക്കുന്നു. യുഡിഎഫ് സർക്കാർ വന്നതിന് ശേഷം വലിയ ആത്മവിശ്വാസമാണ്. ആ‍ർഎസ്എസിനും ‌ ഹിന്ദുത്വ വാദികൾക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News