ഏറ്റെടുത്തത് 252 ഏക്കർ ഭൂമി; എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ്

AIIMS

എയിംസ് കോഴിക്കോട് കിനാലൂരിൽ തന്നെ സ്ഥാപിക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ്. സംസ്ഥാന സർക്കാർ എയിംസിനായി മുന്നൊരുക്കം നടത്തിയ സ്ഥലമാണിത്. എല്ലാം കൊണ്ടും അനുയോജ്യമായ ഇടമാണ് കിനാലൂരെന്നും ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ പറഞ്ഞു

എയിംസ് സ്ഥാപിക്കാനായി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിനാലൂരിൽ ഭൂമി കണ്ടെത്തിയിരുന്നു. കിനാലൂർ, കാന്തലാട് വില്ലേജുകളിലെ 252 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. എന്നാൽ,എയിംസ് കോഴിക്കോടിന് നഷ്ടമാകുന്ന വിധത്തിൽ ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കിനാലൂരിൽ എയിംസ് വരുന്ന കാര്യത്തിൽ വ്യക്തതയില്ല. തൃശ്ശൂരിൽ വേണമെന്നും ആലപ്പുഴയിൽ വേണം എന്നുള്ള ആവശ്യത്തിനൊപ്പം, ഇപ്പോൾ കോട്ടയത്തിൻ്റെ പേരും ഉയരുന്നു. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ തുടങ്ങിയ കോഴിക്കോട് കിനാലൂരിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ പറഞ്ഞു.

also read: ‘കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സിവിൽ സർവീസിനെ തകർക്കുന്നു’; ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നാളെ

എയിംസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. ഇതിന് മുൻ കൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. തീരുമാനം വൈകുന്നതിൽ സ്ഥലം വിട്ടു നൽകിയവരും ആശങ്കയിലാണ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News