ചെറുതുരുത്തിയിൽ മധ്യവയസ്കയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

police

തൃശ്ശൂർ ചെറുതുരുത്തിയിലെ മധ്യവയസ്കയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ധനലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് തേഞ്ഞിപ്പാലം സ്വദേശി വിജീഷ് പൊലീസിൽ കീഴടങ്ങി. ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് ചെറുതുരുത്തി ഹെന്ന റസിഡൻസിയിൽ മലപ്പുറം വേങ്ങര സ്വദേശി 56 വയസുള്ള ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

also read: ‘കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സിവിൽ സർവീസിനെ തകർക്കുന്നു’; ജീവനക്കാരുടെ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നാളെ

ധനലക്ഷ്മിയുടെ സുഹൃത്ത് വിജീഷ് തന്നെയാണ് വിവരം പൊലീസിനെ ഇരുവരും തമ്മിൽ വർഷങ്ങളായി ബന്ധം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരുവരും ചേർന്ന് ചെറുതുരുത്തിയിൽ റൂമെടുത്തത്. ധനലക്ഷ്മി വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യലഹരിയിൽ ആയിരുന്ന പ്രതി ധനലക്ഷ്മിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തേഞ്ഞിപ്പാലത്ത് എത്തിയ പ്രതി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ച് കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട ധനലക്ഷ്മി നൃത്ത അധ്യാപികയായിരുന്നു. പൊലീസ് സംഭവത്തെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News