ശുചിമുറി പോലുമില്ലാതിരുന്ന മുത്തൂർ എസ്എൻഡിപി ഓഡിറ്റോറിയത്തിലെ അന്തേവാസികളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം; കൈരളി വാർത്തയ്ക്ക് പിന്നാലെ ഇടപെടൽ

camp

ശുചിമുറി പോലുമില്ലാതിരുന്ന മുത്തൂർ എസ്എൻഡിപി ഓഡിറ്റോറിയത്തിലെ അന്തേവാസികളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം. കൈരളി വാർത്തയ്ക്ക് പിന്നാലെയാണ് ഇടപെടൽ. ഓഡിറ്റോറിയത്തിൽ ശുചിമുറി പോലുമില്ലാത്ത അവസ്ഥയിലാണ്. അന്തേവാസികളെ കാണാൻ സിപിഐഎം നേതാക്കളെത്തിയിരുന്നു. ജില്ലാ കളക്ടറെ സിപിഐഎം സംസ്ഥാന സമിതി അംഗം കെ പി ഉദയഭാനു ഫോണിൽ വിളിച്ചിരുന്നു.

also read: രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന് വിട നൽകി കേരളം; സംസ്കാരം നടന്നത് ഔദ്യോ​ഗിക ബഹുമതികളോടെ

പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കളക്ടർ ഉറപ്പു നൽകിയതായി ഉദയഭാനു അറിയിച്ചു. മിക്ക ദുരിതാശ്വാസ ക്യാമ്പുകളിലും സ്ഥിതി വളരെ മോശമാണെന്നും ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾക്ക് തികഞ്ഞ അനാസ്ഥയെന്നും കെ പി ഉദയഭാനു കൂട്ടിച്ചേർത്തു.

english summary : An immediate solution is being arranged for the issues faced by the occupants of the Muthoor SNDP Auditorium, which lacked even basic toilet facilities. This intervention follows a report by Kairali News highlighting the situation—specifically, the absence of restrooms at the venue. CPIM leaders visited the occupants, and CPIM State Committee member K.P. Udayabhanu spoke to the District Collector over the phone regarding the matter.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News