തോട്ടപ്പള്ളി പൊഴിയിൽ വെള്ളമൊഴുകി പോകാൻ ഇപ്പോഴുള്ളത് മുട്ടോളം ആഴം മാത്രമെന്ന് സജി ചെറിയാൻ എംഎൽഎ. പൊഴി ഇനിയും മുറിച്ചില്ലെങ്കിൽ 2018 നേക്കാൾ വലിയ അപകടം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടിയന്തരമായി പൊഴി മുഴുവൻ മുറിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും തോട്ടപ്പള്ളിയിലെ പൊഴി സ്വാഭാവികമായി അല്ല കഴിഞ്ഞ കാലങ്ങളിൽ തുറന്നതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
മഴക്കാലപൂർവ്വ ഒരു ഒരുക്കങ്ങളും സംസ്ഥാനത്ത് നടന്നില്ല. വെള്ളം പോകാത്തതിന് കാരണം മാലിന്യവും പൊഴി മുറിക്കാത്തതുമാണ്. ലീഡിങ് ചാനൽ ക്ലീൻ ചെയ്യണം. 300 മീറ്റർ വീതിയിൽ തോട്ടപ്പള്ളി പൊഴിയിൽ മാറ്റണം. 2019 ഇത് നമ്മൾ ചെയ്തു. ആ ഒറ്റ കാരണം കൊണ്ടാണ് ചെങ്ങന്നൂരിലും വെള്ളം കയറാതിരുന്നത്. ഇപ്പോൾ മുതൽ വീണ്ടും മഴ തുടങ്ങിയാൽ 2018 നെക്കാളും അപകടം ആകും.അങ്ങനെയെങ്കിൽ ഞങ്ങൾ എങ്ങോട്ട് പോകും? മന്ത്രി എം ലിജു പങ്കെടുത്ത യോഗത്തിൽ പൊഴി മുറിക്കാൻ കർശന നിർദ്ദേശം നൽകിയിരുന്നു.
എന്തുകൊണ്ട് ഉദ്യോഗസ്ഥർ നിർദ്ദേശം നടപ്പാക്കിയില്ല?
കിഴക്കൻ മേഖലയിലെ മുഴുവൻ മാലിന്യവും കടലിലേക്ക് എത്തുകയാണ്. മഴക്കാല ശുചീകരണം ഇത്തവണ നടന്നില്ല. മാലിന്യ കൂമ്പാരം കൊണ്ട് സ്പിൽവേ അടഞ്ഞു. രണ്ടുമാസമായി ഞാൻ പറയുന്നു ലീഡിങ് ചാനൽ ക്ലീൻ ചെയ്യണം എന്ന്. ഇന്ന് രാത്രിക്കുള്ളിൽ എന്ത് സംവിധാനം ഉപയോഗിച്ചും പൊഴി മുറിക്കണം. എടുത്ത തീരുമാനം നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ഇന്ന് രാത്രി തന്നെ പൊഴി മുറിക്കണം.
300 മീറ്റർ പൊഴി മുറിക്കണം. ഇപ്പോൾ തന്നെ നടക്കുന്നത് അശാസ്ത്രീയമായ നടപടികൾ.ഇന്ന് ഉച്ചയ്ക്ക് മുമ്പ് മാലിന്യം മാറ്റുമെന്ന് മന്ത്രി ലിജു പങ്കെടുത്ത യോഗത്തിൽ തീരുമാനമെടുത്തു. ഞാൻ അവിടെ വന്നു നോക്കിയപ്പോൾ മാലിന്യം മാറ്റിയിട്ടില്ല. ഇപ്പോൾ പൊഴി മുറിക്കുന്നത് അശാസ്ത്രീയമായി.എന്തെങ്കിലും ബോധമുണ്ടോ ഇപ്പോൾ പൊഴി മുറിക്കുന്ന രീതിക്ക്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് മാലിന്യം മാറ്റുമെന്ന് മന്ത്രി ലിജു പങ്കെടുത്ത യോഗത്തിൽ തീരുമാനമെടുത്തു. ബോധപൂർവ്വമായ എന്തോ ഇതിൽ നടക്കുന്നുണ്ട്. ജനങ്ങളുടെ ജീവൻ വെച്ച് കളിക്കരുത്.
കുട്ടനാട് , അപ്പർ കുട്ടനാട്, തിരുവല്ല മേഖലയിലെ ജനങ്ങൾക്ക് ഭീതി. ഞാൻ അഭ്യർത്ഥിക്കുകയാണ്. എൻറെ നാട്ടിലാണ് ഇതെല്ലാം വന്ന് കെട്ടിക്കിടക്കുന്നത്. കുട്ടനാട് എംഎൽഎക്ക് ആ നാട്ടിൽ നിൽക്കാൻ പറ്റില്ല ,ചെങ്ങന്നൂർ എംഎൽഎക്ക് നാട്ടിൽ നിൽക്കാൻ പറ്റില്ല ,ജനങ്ങൾ കൈവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here