സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. 1280 രൂപയുടെ വർധനവാണ് ഇന്ന് മാത്രം ഒരു പവന് കൂടിയിരിക്കുന്നത്. ഇതോടെ 1,06,880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഗ്രാമിന് 160 രൂപ കൂടിയതോടെ 13,360 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ജിഎസ്ടി (3%), പണിക്കൂലി എന്നിവ കൂടി ഉൾപ്പെടുമ്പോൾ സ്വർണത്തിന് ഇനിയും വില ഉയരും.
ALSO READ: വരൾച്ച; മഞ്ഞൾ വില കുതിക്കുന്നു, വിദേശ വിപണിയെയും ബാധിക്കും
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണം. ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും വിലയെ സ്വാധീനിക്കാറുണ്ട്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻകിട നിക്ഷേപകരും കേന്ദ്ര ബാങ്കുകളും സ്വർണം വൻതോതിൽ വാങ്ങിക്കാറുണ്ട്. ആഗോള വിപണിയിൽ സ്വർണത്തിന് ഡിമാൻഡ് വർധിക്കുന്ന പ്രവണത തുടരുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത.
ENGLISH SUMMARY: Gold prices surged in Kerala today
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here