വരൾച്ച കാരണം ഉത്പാദനം കുറഞ്ഞ മഞ്ഞളിൻ്റെ വില സംസ്ഥാനത്ത് കുതിക്കുന്നു. 200 മുതൽ 230 വരെയാണ് ഉണങ്ങിയ മഞ്ഞളിന്റെ നിലവിലെ മാർക്കറ്റ് വില. 150 മുതൽ 160 വരെ വിലയുണ്ടായിരുന്ന മഞ്ഞളിന്റെ വില പെട്ടെന്നാണ് കുതിച്ചുയർന്നത്. 350 മുതൽ 450 വരെയാണ് മഞ്ഞൾപ്പൊടിയുടെ വില.
അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങവളിൽ നിന്നാണ് മഞ്ഞൾ കേരളത്തിൽ എത്തുന്നത്. കാലവസ്ഥയിലെ മാറ്റവും വരൾച്ചയും ഇത്തവണത്തെ മഞ്ഞൾ കൃഷിയെ ബാധിച്ചതാണ് വില വർധനവിന് കാരണം. അതേ സമയം, നിലവിലെ എൽനിനോ പ്രതിഭാസം മഞ്ഞൾ വിളയെ ബാധിക്കുമോ എന്ന വിഷമത്തിലാണ് കർഷകർ. അതിനാൽ തന്നെ പല കർഷരകരും മഞ്ഞൾ സംഭരിച്ചു വെക്കുന്നതും വില വർധനവിന് കാരണമായി.
Also Read; സ്വർണവില ഇന്ന് എങ്ങോട്ട് ? കൂടിയോ അതോ കുറഞ്ഞോ എന്നറിയാം
മഞ്ഞളിന്റെ വിദേശ കയറ്റുമതിയിലും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ആദ്യം ലഭിച്ച ഓർഡറുകൾ തന്നെ കയറ്റുമതി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികൾ. കൂടാതെ, മഞ്ഞളിലെ പ്രധാന ഘടകമായ കുർകുമിന്റെ കുറവും വിദേശ വിപണിയെ നേരിട്ട് ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഞ്ഞളിന് ഇനിയും വില കൂടുമെന്നാണ് കണക്ക്ക്കൂട്ടൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here