അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട; രണ്ടുപേർ പിടിയിൽ

case

അങ്കമാലിയിൽ വൻ സ്പിരിറ്റ് വേട്ട.വ്യാജ മദ്യം നിർമ്മിക്കുന്നതിനായി സൂക്ഷിച്ച സ്പിരിറ്റ് ശേഖരമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അങ്കമാലി എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം ചാത്തന്നൂർ സ്വദേശി രതീഷ്, നോർത്ത് പറവൂർ സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാൾ എംഡിഎംഎ, കഞ്ചാവ് കേസിലെ പ്രതിയാണ്.

അതേസമയം, തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ എക്‌സൈസ് അധികൃതരുടെ പരിശോധനയിൽ ടൂറിസം പദ്ധതി പ്രദേശത്ത് നിന്ന് പത്ത് അടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. മാണിക്കൽ പഞ്ചായത്തിലെ സാഹസിക ടൂറിസം പദ്ധതി പ്രദേശമായ മദപുരം തമ്പുരാൻ തമ്പരാട്ടിപ്പാറയിൽ വാമനപുരം എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പാറക്കെട്ടിന് സമീപമുള്ള കുറ്റിക്കാട്ടിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. ടൂറിസം പദ്ധതി പ്രദേശമാണങ്കിലും പ്രദേശത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം അധികമാരും ഇവിടേക്ക് വരാറില്ല. എന്നാൽ ഇവിടെ ലഹരി ഉപയോഗിക്കുന്നവരും സാമൂഹ്യ വിരുദ്ധരും ഈ കേന്ദ്രം സുരക്ഷിത താവളമായി കണ്ട് ഇവിടെ എത്താറുമുണ്ടെന്നാണ് പരാതി. ഇത്തരത്തിൽ ഉപയോഗിച്ച കഞ്ചാവിൽ നിന്ന് വിത്ത് മുളച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

english summary : A massive seizure of spirit has been made in Angamaly. The confiscated stock was intended for the manufacture of illicit liquor. Two individuals—Ratheesh from Chathannoor, Kollam, and Santhosh from North Paravur—have been taken into custody by the Angamaly Excise Department in connection with the incident. One of the arrested individuals is an accused in cases involving MDMA and cannabis.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News