മലയാളിക്ക് പ്രിയപ്പെട്ട ഒട്ടേറം പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ബേണി ഇഗ്നേഷ്യസ്. മലയാളിക്ക് എന്നും ഓർക്കാവുന്ന മലയാളി എന്നും മൂളുന്ന നിരവധി ഗാനങ്ങളാണ് അദ്ദേഹം ചെയ്തത്. അത്തരത്തിൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഗാനമാണ് കഥയിലെ രാജകുമാരിയും ഗോപകുമാരനും എന്ന ഗാനം. ദിലീപ് നായകനായ കല്യാണ രാമൻ എന്ന ചിത്രത്തിലെ മികച്ച പാട്ടുകളിൽ ഒന്നാണത്.
ദിലീപിൻ്റേയും നവ്യാനായരുടേയും പ്രണയത്തെ അടയാളപ്പെടുത്തുന്ന ഗാനത്തിന് എല്ലാ തലമുറയിലും ആരാധകരേറെയാണ്. എന്നാൽ ഈ ഗാനം ആദ്യം നൽകിയത് മോഹൻലാലിൻ്റെ സൂപ്പർഹിറ്റ് സിനിമയായ ചന്ദ്രലേഖയ്ക്ക വേണ്ടിയായിരുന്നു. എന്നാൽ സംവിധായകൻ പ്രിയദർശൻ ആ പാട്ട് സിനിമയുടെ സന്ദർഭത്തിന് ചേരില്ലെന്ന കാരണത്താൽ ഒഴിവാക്കുകയായിരുന്നു. പിന്നീടാണ് താമരപ്പൂവിൽ വാഴും എന്ന ഗാനം പിറക്കുന്നത്. ഈ പാട്ടിലെ പപ നിനി സസ രിരി സസ എന്ന ഭാഗം ഒറ്റ ശ്വാസത്തിലാണ്.
Also read: ലോകേഷും വിസ്മയയും ധ്യാനും നേർക്കുനേർ ; ഇതാണ് ഈ ആഴ്ച കാണേണ്ട ചിത്രങ്ങൾ
ഇത് എം ജി ശ്രീകുമാർ മികച്ച രീതിയിൽ പാടി ഫലിപ്പിച്ചു. എന്നാൽ പാട്ട് കേട്ടതും മോഹൻലാൽ ചോദിച്ചത് ഈ പാട്ടെന്താ ഇങ്ങനെ മനുഷ്യന് ശ്വാസം എടുക്കാൻ സമയം വേണ്ടേ എന്നാണ്. എന്നാൽ പിന്നീട് അത് മോഹൻലാലും നന്നായി അവതരിപ്പിച്ചുവെന്നും അദ്ദേഹം ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here