ഏതാ ലുക്ക്..!! നിതീഷ് സഹദേവ് ചിത്രത്തിൽ ജോയിൻ ചെയ്ത് മമ്മൂട്ടി

mammotty joined new movie set directed by Nithish Sahadev

ഫാലിമി, തലൈവർ തമ്പി തലൈമയിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ മമ്മൂട്ടി ജോയിൻ ചെയ്തു. ഒരാഴ്ച മുൻപാണ് കാരക്കുടിയിൽ ചിത്രീകരണം ആരംഭിച്ചത്. തമിഴിൽ ധനുഷിനൊപ്പം അഭിനയിക്കുന്ന ഓം പൂർത്തിയാക്കിയ ശേഷമാണ് ഇന്ന് മമ്മൂട്ടി പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയത്. പതിവ് ലുക്കിൽ മുണ്ടും ഷർട്ടും ധരിച്ചെത്തിയ മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ വൈറലാണ്.

കാരക്കുടിയിൽ 50 ദിവസവും തുടർന്ന് എറണാകുളത്തുമാണ് ചിത്രീകരണം നിശ്ചയിച്ചിട്ടുള്ളത്. കളങ്കാവൽ എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിനുശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. ആക്ഷൻ കോമഡി എന്റർടെയ്നറായിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ജീൻ പോൾ ലാൽ,​ സിദ്ധാർത്ഥ് ഭരതൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Also Read – ഇന്ത്യയിൽ മുന്നിലാര്, ‘സ്പൈഡർമാനോ’ ‘ഒഡീസി’യോ? കളക്ഷൻ റെക്കോർഡ് ആർക്ക്?

നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. വിഷ്ണു വിജയ് ആണ് സംഗീതം . പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News