ലോകേഷും വിസ്മയയും ധ്യാനും നേർക്കുനേർ ; ഇതാണ് ഈ ആഴ്ച കാണേണ്ട ചിത്രങ്ങൾ

new movie release this week august

പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി നായകനാകുന്ന ഡിസി, വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം തുടക്കം ധ്യാൻ ശ്രീനിവാസന്റെ വിവാ എന്നിങ്ങനെ ഈ ആഴ്ച പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

തുടക്കം – മലയാളം, ആ​ഗസ്ത് 7

വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രമായ സർവൈവൽ ത്രില്ലറാണ് തുടക്കം. അപ്രതീക്ഷിതമായി ജീവിതത്തിൽ ചില പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ഒരു പെൺകുട്ടി അതിൽ നിന്നും അതിജീവിക്കാനായി നടത്തുന്ന ശ്രമത്തിന്റെ കഥയാണ് തുടക്കം. മോഹൻലാൽ, ആഷിഷ് ജോ ആന്റണി, സായ് കുമാർ എന്നിവരും ചിത്രത്തിലുണ്ട്. സംവിധാനം – ജൂഡ് ആന്റണി ജോസഫ്.

വിവാ – മലയാളം, ആ​ഗസ്ത് 7

ആധുനിക കാലത്തെ ദാമ്പത്യ ജീവിതത്തെ രസകരമായി അവതരിപ്പിക്കുന്ന, പ്രണയവും വിവാഹവും കുടംബബന്ധങ്ങളിലെ വൈകാരികതയും ഉൾപ്പെടുന്ന നാല് പേരുടെ കഥയാണ് വിവാ. ധ്യാൻ ശ്രീനിവാസൻ, നയന എൽസ, ധ്രുവൻ, അഭിഷേക് ശ്രീകുമാർ തുടങ്ങിയവരാണ് അഭിനേതാക്കൾ. സംവിധാനം – ബ്ലെസ്സൺ എൽസ.

ഡിസി – തമിഴ്, ആ​ഗസ്ത് 7

സംവിധായകനെന്ന നിലയിൽ സൂപ്പർസ്റ്റാറായ ലോകേഷ് കനകരാജ് ആദ്യമായി പ്രധാനകഥാപത്രമായി വെള്ളിത്തിരയിൽ വരുന്ന ചിത്രമാണ് ഡിസി. ട്രെയിലർ മുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിലെ അനിരുദ്ധിന്റെ സം​ഗീതം ഇതിനകം തന്നെ വൈറലാണ്. ലോകേഷ് കനകരാജിന് പുറമെ വാമി​ക ​ഗബ്ബി, സഞ്ജന കൃഷ്ണമൂർത്തി എന്നിവരും അണിനിരക്കുന്നു. സംവിധായകൻ – അരുൺ മാതേശ്വരൻ.

ജിഡിഎൻ – തമിഴ്, ആ​ഗസ്ത് 7

ഇന്ത്യയുടെ എഡിസൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്ത എഞ്ചിനീയർ ജി ഡി നായരുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് ജിഡിഎൻ. നടൻ മാധവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാമണി, ദുഷാരാ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു. സംവിധായകൻ – കൃഷ്ണകുമാർ രാംകുമാർ.

കരിമ്പടം – മലയാളം, ആ​ഗസ്ത് 7

സ്നേഹം, മിഥ്യ, ഭ്രാന്ത് എന്നിവയെ ചുറ്റിപ്പറ്റി ​ഗബ്രിയേൽ അമിൻ എന്ന കഥാപാത്രം നേരിടുന്ന സംഘർഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അനീഷ് പൊന്നപ്പൻ, തീർത്ഥ ഹരിദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സംവിധായകൻ – അംലദ് ജലീൽ.

ഫോട്ടോ​ഗ്രാഫർ – തമിഴ്, ആ​ഗസ്ത് 7

അബ്ദുൾ ബാസിത് സയ്യിദിന്റെ സംവിധാനത്തിൽ അഷറഫ്, ജനനി, കരുണാകരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി വരുന്ന ചിത്രമാണ് ഫോട്ടോ​ഗ്രാഫർ.

കൊറിയൻ കന​ഗരാജു – തെലുങ്ക്, ആ​ഗസ്ത് 7

വരുൺ തേജ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് കൊറിയൻ കന​ഗരാജു. ഹൊറർ കോമഡി വിഭാ​ഗത്തിൽപ്പെടുന്ന സിനിമയാണിത്. ഋതിക നായക്, സത്യ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സംവിധായകൻ – മെർലപാക ഗാന്ധി

ഓഹ് മൈ ഡോ​ഗ് – ഹിന്ദി, ആ​ഗസ്ത് 7

മനുഷ്യനും നായകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ഓഹ് മൈ ​ഗോഡ് പറയുന്നത്. പങ്കജ് തൃപതി, ശ്രീധർ ദുബെയ് എന്നിവരാണ് പ്രധാനകഥാപാത്രം. സംവിധായകൻ – അമിത് റായ്

അനകപള്ളി – തെലുങ്ക്, ആ​ഗസ്ത് 7

ആക്ഷനും പ്രണയത്തിനും പ്രാധാന്യം നൽകിയുള്ള സിനിമയാണ് അനകപള്ളി. വിക്രം സഹിദേവ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സന്ധ്യ വസിഷ്ഠ, താരക് പൊന്നപ്പ എന്നിവരും അണിനിരക്കുന്നു. സംവിധായകൻ – ഖാ​ഗേഷ് തമ്മിനേനി.

ലൈഫ് ടുഡെ – കന്നട, ആ​ഗസ്ത് 6

കിരൺ ആദിത്യ ലേഖ ചന്ദ്ര എന്നിവർ പ്രധാനകഥാപാത്രമായി അഭിനയിച്ച ചിത്രമാണ് ലൈഫ് ടുഡെ. പ്രണയവും കുടുംബബന്ധങ്ങളും പറഞ്ഞുപോകുന്ന ചിത്രമാണിത്. സംവിധാനം – കാന്ത കണ്ണല്ലി.

അയോ​ഗ്യ 2 – കന്നട, ആ​ഗസ്ത് 7

​ഗ്രാമപഞ്ചായത്തിൽ എത്തിയതിന് ശേഷം സിദ്ധ​ഗൗഡ നേരിടുന്ന പ്രശ്നങ്ങളാണ് അയോ​ഗ്യ 2 ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. സതിഷ് നിനാസം രജിത റാം എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. സംവിധായകൻ – എസ് മഹേഷ് കുമാർ.

ബോസ് – കന്നട, ആ​ഗസ്ത് 7

തനുഷ് ശിവണ്ണ പ്രധാനകഥാപാത്രമായി വരുന്ന ചിത്രത്തിൽ വന്ദിത ​ഗൗഡയാണ് നായിക. നല്ലവനായ നായകനെ മോശക്കാരനായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. സംവിധായകൻ – വി ലവ.

അക്ഷര – കന്നട, ആ​ഗസ്ത് 7

ഭുവൻ ചന്ദ്ര, അൽമാസ് മോട്ടിവാല, ഭജ്രം​ഗി പ്രസന്ന എന്നിവർ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമാണ് അക്ഷര. സംവിധായകൻ – ​ഗം​ഗിഷെട്ടി കിഷോർ കുമാർ.

കെ.ജി.ക്യു (കിം​ഗ് ജാക്കി ക്യൂൻ) – തെലുങ്ക്, ആ​ഗസ്ത് 7

മൂന്ന് പേരുടെ സൗഹൃദം പ്രണയം ചതി എന്നിവ അടിസ്ഥാനപ്പെടുത്തി കഥപറയുന്ന ചിത്രമാണ് കെജിക്യു. ദീക്ഷിത് ഷെട്ടി, ഷഷി ഒടേല, യുക്തി തരേജ എന്നിവരാണ് പ്രധാനകഥാപ്ത്രങ്ങൾ. സംവിധായകൻ – കിരൺ കുമാർ മേണു​ഗ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News