രാജ്യത്ത് ഇ20 പെട്രോളിനെ കുറിച്ചുള്ള ചർച്ചകൾ കത്തിനിൽക്കെ എഥനോളിന്റെ രാസസൂത്രവാക്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ സണ്ണി വെയ്ൻ. എഥനോളിന്റെ രാസസൂത്രവാക്യമായ CH₃–CH₂–OH ആണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
20% എഥനോൾ അടങ്ങിയ പെട്രോൾ വാഹനത്തിന്റെ മൈലേജിനെ ബാധിക്കുന്നുണ്ടെന്നും ഇത് ഉപയോഗിക്കുന്നത് വഴി കൂടുതൽ അറ്റക്കുറ്റപ്പണികൾ നടത്തേണ്ടി വരുന്നുണ്ടെന്നുമുള്ള ആക്ഷേപം ശക്തമാണ്. നിരവധി പേരായിരുന്നു കേന്ദ്ര സർക്കാരിന്റെ ഇന്ധന നയത്തെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇതിനിടെയിലാണ് സണ്ണി വെയ്നിന്റെ പോസ്റ്റ്.
താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
വണ്ടിക്ക് പണികിട്ടിയോ ?, ഗഡ്കരി വെള്ളം അടിച്ചു വണ്ടിക്ക് പണി കിട്ടി അല്ലേ?, ഇഡി വരുന്ന ഒച്ചയല്ലേ ആ കേൾക്കുന്നത്, വിദ്യാഭ്യാസം ഇല്ലാത്തവരെ കളിയാകുന്നോ? എന്നിങ്ങനെ നീളുന്നു കമന്റുകൾ.
എന്നാൽ ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ എതിർത്തും രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ നയത്തെ പരിഹസിക്കാൻ ശ്രമിച്ചു എന്നാണ് ആക്ഷേപം. താരത്തിന്റെ സിനിമ കാണില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here