റോളക്സ് എപ്പോഴെത്തും ? സൂര്യ പറയുന്നത് ഇങ്ങനെ

SURIYA

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ-ലോകേഷ് കനകരാജ് ടീമിന്റെ റോളക്സ് സ്റ്റാൻഡ് എലോൺ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനെ വില്ലൻ കഥാപാത്രമാണ് റോളക്സ്. വിക്രം എന്ന സിനിമയിലെ ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട് നിൽക്കുന്ന സൂര്യയുടെ കാമിയോ വേഷം അത്രത്തോളം ഹൈപ്പാണ് ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രം എപ്പോഴാണ് എത്തുക എന്നാണ് എല്ലാവരും തിരക്കിക്കൊണ്ടിരുന്നത്. എന്നാൽ സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ഒന്നും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ റോളക്സ് സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ സൂര്യ.

‘ലോകേഷ് ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്ന് അറിയില്ല. അല്ലു അർജുൻ സിനിമയും, വിക്രം 2 ഒക്കെയായി തിരക്കിലാണ് അദ്ദേഹം. എന്നാൽ റോളക്സ് സംഭവിക്കും, ഞാൻ എഴുതുന്നുണ്ട് എന്ന് ലോകേഷ് അഭിമുഖങ്ങളിൽ പറയുന്നത് കണ്ടിട്ടുണ്ട്. അത് സംഭവിക്കുമ്പോൾ സംഭവിക്കും, കാലം മറുപടി നൽകും’ എന്നായിരുന്നു താരം പറഞ്ഞത്.

ALSO READ: എഥനോളി​ന്റെ രാസസൂത്രവാക്യം പങ്കുവെച്ച് സണ്ണി വെയ്ൻ; നടനെ വിമർശിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയ

കമലഹാസൻ ചിത്രമായ ‘വിക്രം’ (2022) സിനിമയുടെ ക്ലൈമാക്സിലാണ് റോളക്സ് എന്ന മാസ്സ് വില്ലൻ കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2023 ൽ പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിലും ഈ കഥാപാത്രത്തിന്റെ റഫറൻസ് ഉണ്ടായിരുന്നു. കാർത്തിയെ നായകനാക്കി ഒരുങ്ങുന്ന കൈതിയുടെ രണ്ടാം ഭാഗത്തിൽ റോളക്സ് എത്തുമെന്നും സൂചനകളുണ്ട്. ഇതൊരു പൂർണ്ണമായ ആക്ഷൻ ചിത്രമായിരിക്കും എന്നാണ് റിപ്പോ‌ർട്ടുകൾ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News