“ചെറിയ ചായയും കടിയുമൊക്കെ ഉണ്ടാകും” ; വിസ്മയയുടെ ആക്ഷൻ ഉണ്ടാകുമെന്ന് സൂചന നൽകി മോഹൻലാൽ

vismaya mohanlal new movie thudakkam

വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന തുടക്കം സിനിമയിൽ മകളുടെ ആക്ഷൻ രം​ഗങ്ങളുണ്ടെന്ന സൂചന നൽകി നടൻ മോഹൻലാൽ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി സംഘടിപ്പിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മോഹൻലാൽ ഇക്കാര്യം സൂചിപ്പിച്ചത്.

ലാലേട്ടൻ സിനിമകളിൽ കാണുന്നത് പോലെ മകളുടെ സിനിമയിലും ആക്ഷൻ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം രസകരമായ മറുപടി പറഞ്ഞത്. പ്രശസ്തരായ ആക്ഷൻ കൊറിയോ​ഗ്രാഫേർസാണ് സിനിമയുടെ അണിയറയിൽ ഉള്ളതെന്നും അതുകൊണ്ട് ചെറിയ ചായയും കടിയുമൊക്കെ കാണുമെന്നുമാണ് മോഹൻലാൽ പറഞ്ഞത്.

തായ്ലൻഡിന്റെ ദേശീയ കായിക ഇനവും ആയോധന കലയുമായ ‘മുവായ് തായ്’ വിസ്മയ മാസങ്ങളോളം പരിശീലിച്ചിരുന്നു. അതുകൊണ്ട് തന്നെ ആക്ഷൻ രം​ഗങ്ങളിൽ താരത്തിന്റെ പ്രകടനം കാത്തിരിക്കുകയാണ് ആരാധകർ.

Also Read – ഞാൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു. മറ്റൊരാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമാണ് – വിസ്മയ മോഹൻലാൽ

മകളോടൊപ്പം മോഹൻലാലും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ മകൻ ആശിഷ് ജോ ആൻ്റണി, മനോജ് കെ ജയൻ, കെ.ബി ഗണേഷ് കുമാർ, ബോബി കുര്യൻ, ജാഫർ ഇടുക്കി തുടങ്ങിയവരും അണിനിരക്കുന്നു.

2018 എന്ന ചിത്രത്തിന്റെ വലിയ വിജയത്തിനു ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ ആ​ഗസ്ത് ഏഴിനാണ് പ്രദർശനത്തിനെത്തുന്നത്. ജെയ്ക്ക് ബിജോയ് സം​ഗീതവും ജോമോൻ ടി ജോൺ ഛായാ​ഗ്രഹണവും നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിം​ഗ്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News