പ്രായപരിധി സംബന്ധിച്ച ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം; കുവൈത്തിലെ സഹകരണ സംഘങ്ങളിൽ 70 വയസ് കഴിഞ്ഞവർക്ക് ജോലി നഷ്ടമാകും

kuwait

കുവൈത്തിലെ സഹകരണ സംഘങ്ങളിലും സഹകരണ യൂണിയനുകളിലും ജോലി ചെയ്യുന്ന 70 വയസും അതിൽ കൂടുതലുമുള്ള ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാൻ സാമൂഹികകാര്യ മന്ത്രാലയം നിർദേശം നൽകി. ഇതുസംബന്ധിച്ച സർക്കുലർ രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങൾക്കും സഹകരണ യൂണിയനുകൾക്കും കൈമാറി.

സർക്കുലർ പ്രകാരം 70 വയസിന് മുകളിലുള്ള ജീവനക്കാരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അവരുടെ സേവനം അവസാനിപ്പിക്കണം. സർവീസ് അവസാനിപ്പിക്കുന്ന ജീവനക്കാർക്ക് ഇൻഡെംനിറ്റി ഉൾപ്പെടെ നിയമപ്രകാരം ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും പൂർണമായി നൽകണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

also read: ദുബായ് ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മലയാളി യുവാവിന് ദാരുണാന്ത്യം

സഹകരണ മേഖലയിലെ ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിൽ സംവിധാനത്തിൽ പ്രായപരിധി സംബന്ധിച്ച ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇതോടെ രാജ്യത്തെ വിവിധ സഹകരണ സംഘങ്ങളിലും സഹകരണ യൂണിയനുകളിലുമായി ജോലി ചെയ്യുന്ന 70 വയസിന് മുകളിലുള്ള 70-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പുതിയ നിർദേശം നടപ്പിലാകുന്നതോടെ ഒഴിവാകുന്ന തസ്തികകളിൽ ആവശ്യാനുസരണം പുതിയ നിയമനങ്ങൾ നടത്തുന്നതിനും സഹകരണ സംഘങ്ങൾ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News