യുപിഐ തട്ടിപ്പ് എങ്ങനെ തടയാം ? പണം നഷ്ടപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

പേഴ്സ് നിറയെ കാശ് കരുതി ഷോപ്പിം​ഗിന് പോയിരുന്ന കാലമെല്ലാം കഴിഞ്ഞു. ഇപ്പോൾ പെട്ടിക്കട മുതൽ ഷോപ്പിം​ഗ് മാളിൽ വരെ ഡിജിറ്റൽ പേയ്മെന്റുകൾക്കാണ് പ്രാധാന്യം. ആളുകളുടെ പണി എളുപ്പത്തിലാക്കിയെങ്കിലും യുപിഐ പേയ്മെന്റുകൾ മൂലമുള്ള തട്ടിപ്പുകളും വർദ്ധിച്ചുവരികയാണ്. യുപിഐ പേയ്മെന്റുകൾ വഴിയുള്ള തട്ടിപ്പുകൾ തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

പണം സ്വീകരിക്കാൻ ഒരിക്കലും പിൻ നമ്പർ ടൈപ്പ് ചെയ്യേണ്ടതില്ലെന്ന കാര്യം ആദ്യം മനസിലാക്കണം. അ‌ജ്ഞാതരായ ആളുകൾ പങ്കുവെക്കുന്ന ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുകയോ പണം അയച്ച് തരാമെന്ന് പറഞ്ഞ് അയക്കുന്ന ലിങ്കുകളിൽ പിൻ അടിച്ച് നൽകുകയോ ചെയ്യരുത്.

അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഫോൺ കോളുകൾ വിശ്വസിച്ച് റീഫണ്ട് കിട്ടാനോ ലോട്ടറി തുക കിട്ടാനോ വേണ്ടി ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. യുപിഐ ആപ്പുകൾക്ക് ശക്തമായ ലോക്കുകൾ നൽകുകയും പിൻനമ്പറുകൾ ആരുമായും പങ്കുവെക്കാതിരിക്കുകയും ചെയ്യുക. തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ ഉടൻ പരാതിപ്പെടുക.

also read; പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലേ? എന്നാൽ ഇനി വീട്ടിലിരുന്ന് എളുപ്പത്തിൽ ചെയ്യാം…

യുപിഐ പിന്നുകൾ ഉപയോ​ഗിക്കുന്നതിൽ എപ്പോഴും അതീവ ശ്രദ്ധ പുലർത്തണം. ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ മാത്രമേ പിൻ നമ്പർ ഉപയോ​ഗിക്കേണ്ടതുള്ളൂവെന്ന കാര്യം മറക്കരുത്. നിങ്ങൾ പിൻ നൽകിയാൽ തട്ടിപ്പുകാർക്ക് നിങ്ങളുടെ അക്കൗണ്ട് എളുപ്പത്തിൽ ഹാക്ക് ചെയ്ത് പണം തട്ടാൻ സാധിക്കും. വിശ്വസ്തരായ വ്യക്തികളുമായി മാത്രം എപ്പോഴും യുപിഐ ഐഡി പങ്കുവെക്കുക. പൊതുപ്ലാറ്റ്ഫോമുകളിൽ നിങ്ങളുടെ യുപിഐ ഐഡി പങ്കുവെക്കാതിരിക്കുക. നിങ്ങളുടെ യുപിഐ അക്കൗണ്ട് സ്‌ട്രോങ് പാസ് വേ‌‍‍‍ർഡ് ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുക, ഈ പാസ് വേർഡ് ആരുമായും പങ്കിടരുത്.

യുപിഐ വഴി നടത്തുന്ന ഇടപാടുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. നിങ്ങളുടെ യുപിഐ ഇടപാടുകള്‍ പതിവായി പരിശോധിക്കുക, ഏതെങ്കിലും അനധികൃത അല്ലെങ്കില്‍ സംശയാസ്പദമായ ഇടപാടുകള്‍ കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്യുക. യുപിഐ തട്ടിപ്പിനെക്കുറിച്ച് നിങ്ങള്‍ സംശയം തോന്നിയാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടുക. പാസ് വേർ‍‍ഡ് പരിരക്ഷയില്ലാത്തതിനാല്‍ ആളുകള്‍ പൊതു വൈഫൈ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. പേയ്മെന്റുകള്‍ നടത്തുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് അല്ലെങ്കില്‍ വ്യക്തിഗത വൈഫൈ ഉപയോഗിക്കുന്നതാണ് നല്ലത്.

ഇനി യുപിഐ ഇടപാടിലൂടെ പണം നഷ്ടപ്പെട്ടാൽ അത് തിരിച്ചു പിടിക്കാനും വഴിയുണ്ട്. യുപിഐ ഇടപാടിനിടയിൽ പ്രശ്നം നേരിട്ടാൽ നിങ്ങൾക്ക് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകാം. പണം വീണ്ടെടുക്കാന്‍ തട്ടിപ്പ് നടന്ന ഉടന്‍ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും റിപ്പോര്‍ട്ട് ചെയ്യുക. നിങ്ങളുടെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക, ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കുക. ഇന്ത്യയുടെ ഔദ്യോഗിക സൈബര്‍ ക്രൈം പോര്‍ട്ടലിൽ പരാതി രജിസ്റ്റര്‍ ചെയ്യുക. ആപ്ലിക്കേഷന്‍ മുഖേന യുപിഐ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ നിന്ന് സഹായം തേടുക. എന്‍പിസിഐ പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News