പഞ്ഞി പോലുള്ള പുട്ട് കിട്ടാൻ ഈ റെസിപ്പി ട്രൈ ചെയ്താൽ മതി

soft puttu recipe

മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. ഏത് നാട്ടിൽ പോയാലും കൂടെ പുട്ട് പൊടി കൊണ്ടുപോകുന്നവരേയും നമുക്ക് കാണാൻ സാധിക്കും. എന്നാൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പുട്ട് കട്ടിയുള്ളതായി പോകുന്നതോ ഉണങ്ങിപ്പോകുന്നതോ. ശരിയായ രീതിയിൽ മാവ് നനയ്ക്കാനും ആവി കയറ്റാനും അറിഞ്ഞാൽ പഞ്ഞി പോലുള്ള പുട്ട് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം. പഞ്ഞി പോലെ സോഫ്റ്റ് പുട്ട് കിട്ടാൻ ഒരു നുറുങ്ങു വിദ്യയുണ്ട്. ഈ റെസിപ്പി ട്രൈ ചെയ്യൂ.

അവശ്യ ചേരുവകൾ

പച്ചരി
ഉപ്പ്
ഉണക്ക കപ്പ
ചെറുചൂടുള്ള വെള്ളം

ALSO READ: മലബാറിൻ്റെ തനിമയിൽ തലശ്ശേരി സ്പെഷ്യൽ തരി ബിരിയാണി; വീട്ടിലുണ്ടാക്കാൻ ഇതാ ഒരു എളുപ്പവഴി

തയ്യാറാക്കുന്ന വിധം

പച്ചരി 8 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത് വെയ്ക്കണം. ഇതിന് ശേഷം വെള്ളം കളഞ്ഞ് അരി വെയിലത്തു വച്ച് നന്നായി ഉണക്കിയെടുക്കാം. ഒട്ടും ജലാംശം ഇല്ലാതെ ഉണക്കിയെടുത്ത ഈ അരി നന്നായി പൊടിച്ചെടുക്കാം. ഇത് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം.
പുട്ട് തയ്യാറാക്കാൻ ആവശ്യമായ പൊടി അതിൽ നിന്നെടുത്ത് കുറച്ച് ഉണക്ക കപ്പയുടെ പൊടി കൂടി ചേർത്ത് പാനിൽ ചൂടാക്കാം. ഇങ്ങനെ വറുത്തെടുത്ത പൊടി തണുക്കാൻ മാറ്റി വയ്ക്കാം. തണുത്ത പൊടിയിലേക്ക് ചെറുചൂടുള്ള വെള്ളം ചേർത്ത് പുട്ട് തയ്യാറാക്കാൻ പാകത്തിന് നനച്ചെടുക്കാം. ശേഷം പുട്ടുകുറ്റിയിലേയ്ക്കു മാറ്റി അൽപം തേങ്ങ ചിരകിയതു കൂടി ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News