ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾ ഇനി കിട്ടില്ലേ ? എഫ്എസ്എസ്എഐ നിരോധിച്ച ബ്രാൻഡുകൾ അറിയാം

Whisky Brands

ഓൾഡ് മങ്ക്, ആന്റിക്വിറ്റി ബ്ലൂ വിസ്കി, റോയൽ ചലഞ്ച് വിസ്കി, ബാഗ്പൈപ്പർ ഡീലക്സ് വിസ്കി എന്നിവയുൾപ്പെടെയുള്ള ജനപ്രിയ മദ്യ ബ്രാൻഡുകളുടെ ചില വകഭേദങ്ങളുടെ വിൽപ്പന ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) നിരോധിച്ചു. നിർദ്ദിഷ്ട നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കാത്ത കൃത്രിമ ഫ്ലേവറുകൾ അവയിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവയുടെ വിൽപ്പന നിരോധിച്ചത്.

ഡിയാജിയോ ഇന്ത്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഇൻബ്രൂ ബിവറേജസ്, മോഹൻ റോക്കി സ്പ്രിംഗ്‌വാട്ടർ എന്നിവ നിർമ്മിക്കുന്ന ചില ഉൽപ്പന്നങ്ങൾ പ്രകൃതിദത്ത ചേരുവകളെ കൂടാതെ കൃത്രിമ അല്ലെങ്കിൽ പ്രകൃതിക്ക് സമാനമായ സുഗന്ധങ്ങൾ ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അറിയിച്ചു.

യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയൽ ചലഞ്ച് വിസ്‌കി, ഇൻബ്രൂ ബിവറേജസിന്റെ ബാഗ്‌പൈപ്പർ ഡീലക്സ് വിസ്‌കി, ഓൾഡ് കാസ്ക് ഡീലക്സ് ട്രിപ്പിൾ എക്സ് റം എന്നിവയ്ക്കാണ് പ്രധാനമായും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഇൻബ്രൂ ബിവറേജസ് നിർമ്മിക്കുന്ന ബാഗ്പൈപ്പർ ഡീലക്സ് വിസ്‌കിയും ഓൾഡ് കാസ്‌ക് ഡീലക്സ് XXX റമ്മും മഹാരാഷ്ട്രയിലെ മോഹൻ റോക്കി സ്പ്രിംഗ്‌വാട്ടർ നിർമ്മിക്കുന്ന ഓൾഡ് മങ്കിന്റെ മൂന്ന് വകഭേദങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്. തിരിച്ചറിഞ്ഞ നിർമ്മാണ യൂണിറ്റുകളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കാണോ അതോ ഈ ബ്രാൻഡുകൾക്ക് രാജ്യത്തുടനീളം നിരോധനം ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ALSO READ: വലതുപക്ഷ മാധ്യമങ്ങളും കോൺ​ഗ്രസും നടത്തുന്ന കുപ്രചാരണം എന്ത്? എന്താണ് റൂം ഫോർ ദി റിവർ? പരിശോധിക്കാം…

ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലഹരിപാനീയങ്ങളിൽ പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ ചില നിർമ്മാതാക്കൾ മദ്യത്തിന്റെ രുചികൾ തന്നെ ചേർക്കുന്നതായി ലബോറട്ടറി പരിശോധനകളിൽ കണ്ടെത്തിയതായി എഫ്എസ്എസ്എഐ പറഞ്ഞു. ഉദാഹരണത്തിന്, റമ്മിൽ റം ഫ്ലേവർ അല്ലെങ്കിൽ വിസ്കിയിൽ വിസ്കി ഫ്ലേവർ എന്നിവ ഉപയോ​ഗിക്കാറുണ്ട്. ഈ ഉൽപ്പന്നങ്ങളിൽ കൃത്രിമ ചേരുവകൾ കണ്ടെത്തിയതിനാൽ ഇവയെ ഗുണനിലവാരമില്ലാത്തവ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

മദ്യത്തിന്റെ ഉത്പാദന പ്രക്രിയയിൽ അത്യാവശ്യമായ മൊളാസസ് അല്ലെങ്കിൽ മാൾട്ട് തുടങ്ങിയ സ്വാഭാവിക അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം എന്നിവ ഒഴിവാക്കാനാണ് നിർമ്മാതാക്കൾ ഇത്തരം കുറുക്കുവഴികൾ തേടുന്നതെന്നും അതോറിറ്റി ആരോപിക്കുന്നു. ഭക്ഷ്യ പാനീയ മേഖലയിലുടനീളം എഫ്എസ്എസ്എഐയുടെ വർദ്ധിച്ച പരിശോധനയ്ക്കിടെയാണ് പുതിയ നടപടി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News