45 മിനിറ്റിൽ 5 പ്ലേറ്റ് മട്ടൺ ബിരിയാണി അകത്താക്കി! ഇനി ജീവിതകാലം മുഴുവൻ ഫ്രീയായി ബിരിയാണി കഴിക്കാം

Kolkata biryani eating contest

കൊൽക്കത്തക്കാരുടെ ബിരിയാണി പ്രേമം എല്ലാവർക്കും അറിയാവുന്നതാണ്. തനതായ ശൈലിയും രുചിക്കൂട്ടും പ്രത്യേകമായി വേവിച്ച ഉരുളക്കിഴങ്ങുമെല്ലാം ചേർന്ന കൊൽക്കത്തയിലെ സ്പെഷ്യൽ ബിരിയാണി പ്രശസ്തമാണ്. ഇപ്പോഴിതാ ഒരു കൊൽക്കത്തക്കാരന്റെ ബിരിയാണി തീറ്റ മത്സരമാണ് ചർച്ചയാകുന്നത്.

അടുത്തിടെ നഗരത്തിൽ നടന്ന ആവേശകരമായ ബിരിയാണി തീറ്റ മത്സരത്തിൽ പ്രമിത് കുമാർ ദാസ് എന്ന കൊൽക്കത്തക്കാരന്റെ പ്രകടനമാണ് എല്ലാവരെയും ഞെട്ടിച്ചത്. വെറും 45 മിനിറ്റുകൊണ്ട് അഞ്ച് ഫുൾ പ്ലേറ്റ് മട്ടൺ ബിരിയാണിയാണ് ഇയാൾ കഴിച്ചുതീർത്തത്. മത്സരശേഷം ലഭിച്ചതാകട്ടെ ഏതൊരു ബിരിയാണി പ്രേമിയും കൊതിക്കുന്ന സമ്മാനവും. ‘ദി ബിരിയാണി മാൻ 2026’ എന്ന കിരീടം സ്വന്തമാക്കിയ പ്രമിത് കുമാർ ദാസിന് സമ്മാനമായി ലഭിച്ചത് ‘ലൈഫ് ടൈം ഫ്രീ ബിരിയാണി കാർഡാണ്.

ALSO READ: മുട്ട കഴുകിയാണോ സൂക്ഷിക്കുന്നത്? അപകടമാണ്, ഇക്കാര്യം അറിയാതെ പോകരുത്

കൊൽക്കത്തയിലെ പ്രശസ്തമായ ‘ശിറാസ് ഗോൾഡൻ റസ്റ്ററന്റാണ്’ അവരുടെ 85-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തീറ്റ മത്സരം സംഘടിപ്പിച്ചത്. പ്രമിത് കുമാറിന് ഇനി സമ്മാനം ലഭിച്ച കാർഡ് ഉപയോഗിച്ച് ശിറാസ് ഗോൾഡൻ റസ്റ്ററന്റിന്റെ ഏത് ഔട്ട്‌ലെറ്റിൽ നിന്നും ആഴ്ചയിലൊരിക്കൽ ഒരു പ്ലേറ്റ് സിഗ്നേച്ചർ മട്ടൺ ബിരിയാണി ജീവിതാവസാനം വരെ സൗജന്യമായി കഴിക്കാനാകും.

ആയിരക്കണക്കിന് പേരാണ് മത്സരത്തിനായി എത്തിയത്. ഇതിൽ നിന്ന് നറുക്കെടുപ്പിലൂടെ 25 പേരെ തെരഞ്ഞെടുത്തു. 2 പ്ലേറ്റ് മട്ടൻ ബിരിയാണി കഴിക്കുന്നവരെ മാത്രമാണ് സ്കോറിങ്ങിനായി തെരഞ്ഞെടുത്തത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വറും 45 മിനിറ്റിനുള്ളിൽ 5 മട്ടൻ ബിരിയാണി പ്രമിത് കുമാർ കഴിച്ചുതീർത്തു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News