സർക്കാരിന്റെ ഗുരുതര വീഴ്ച; കുട്ടനാട്ടിൽ ജലനിരപ്പുയർന്നത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കൊണ്ട്

Kuttanad

കുട്ടനാട്ടിൽ ജലനിരപ്പുയരാൻ കാരണം സർക്കാരിന്റെ ഭാഗത്തുമുള്ള ഗുരുതര വീഴ്ച. കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നതാണ് കുട്ടനാട്ടിൽ ജലനിരപ്പു ഉയരാൻ കാരണം. കുട്ടനാട്ടിലെ പ്രളയ സമാനമായ അവസ്ഥയെക്കുറിച്ച് അറിയിക്കാൻ മുഖ്യമന്ത്രിയെ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ലെന്നും കുട്ടനാട് എംഎൽഎയുടെ പരാതി. കുട്ടനാടിനോട് സർക്കാർ കാണിക്കുന്ന പ്രതിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇറിഗേഷൻ എഞ്ചിനീയറെ ഓഫീസ് ഉപരോധിച്ചു.

Also Read; സ്വന്തം വാക്കിന് വിലനൽകാതെ കെ മുരളീധരൻ; ആശുപത്രിക്ക് ഉള്ളിൽ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി ആരോഗ്യമന്ത്രിക്ക് സ്വീകരണം

2018ലെ പ്രളയത്തിനുശേഷം സർക്കാർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തോട്ടപ്പള്ളി അന്ധകാരനഴി വഴി കിഴക്ക് നിന്നെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കണം എന്ന നിർദ്ദേശം വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം വരെ ഇത് കൃത്യമായി പാലിച്ചിരുന്നു. ഇതിനെതിരെ കരിമണൽ ഖനനം എന്ന് പറഞ്ഞ് യുഡിഎഫ് പ്രതിഷേധ സമരങ്ങൾ നടത്തിയെങ്കിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ഇപ്പോൾ കുട്ടനാട് ജലനിരപ്പുയരുന്ന ഒരു സാഹചര്യമാണ്. നിരവധി പാടശേഖരങ്ങൾ വെള്ളത്തിലായി. കുട്ടനാട്ടിലെ ജനങ്ങൾ ദുരിതത്തിലും ഈ ദുരവസ്ഥ സർക്കാരിനെ ധരിപ്പിക്കാൻ കുട്ടനാട് എംഎൽഎ പലതവണ ബന്ധപ്പെട്ടുവെങ്കിലും മുഖ്യമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് എംഎൽഎ റെജി ചെറിയാൻ വ്യക്തമാക്കി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News