ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, മൂന്നുപേർക്ക് പരുക്ക്

Idukki Elappara Car Accident

ഇടുക്കി ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇടുക്കി ഏലപ്പാറക്ക് സമീപം നാലാം മൈലിൽ ആണ് അപകടം നടന്നത്.

തിരുവനന്തപുരം സ്വദേശി ജെറിൻ (38) ആണ് മരിച്ചത്. ദിവ്യ (29), നവ്യ (26), കൂടാതെ ഒരു കുട്ടിക്കുമാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ALSO READ: ‘പൊഴി നേരത്തെ മുറിച്ചിരുന്നു, ഇല്ലെങ്കിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഉണ്ടായേനെ’; വിചിത്രവാദവുമായി കളക്ടർ, വീഴ്ചയിൽ പഴി മാധ്യമങ്ങൾക്ക്

A person died and three others were injured after a car carrying passengers from Thiruvananthapuram plunged into a stream near Fourth Mile in Elappara, Idukki. The accident occurred near Elappara and resulted in serious injuries to several passengers.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News