കേരളത്തിലെ ദുരിതാശ്വാസ പ്രശ്നങ്ങൾ ‘ബാലിശ’മെന്ന് കെസി വേണു​ഗോപാൽ, പിഎം ശ്രീയിലും മലക്കംമറിച്ചിൽ

K C Venugopal Changes Stand on PM SHRI

കേരളത്തിലെ ദുരിതാശ്വാസ പ്രശ്നങ്ങൾ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖംതിരിച്ച് കെ സി വേണു​ഗോപാൽ എംപി. ബാലിശമായ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന് ആണ് കെ സി വേണു​ഗോപാലിന്റെ മറുപടി. പിഎം ശ്രീയിലെ മുൻ നിലപാടിൽ നിന്നും അദ്ദേഹം മലക്കംമറിഞ്ഞു.

കേരളത്തിലെ മഴക്കെടുതി ഒരു പ്രധാന വിഷയമായി എംപിയ്ക്ക് തോന്നിയില്ല എന്നതാണ് ശ്രദ്ധയം.25 പേർക്കാണ് കേരളത്തിൽ മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. നിരവധി വീടുകൾ നിലപതിച്ചു, എത്രയോ വീടുകൾ വെള്ളത്തിനടിയിലായി. നിരവധി പേ‌ർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഇതൊന്നും ​കെ സി വേണു​ഗോപാലിനെ അലട്ടുന്ന പ്രശ്നമേയല്ല. ദേശീയ വിഷയങ്ങളിൽ പ്രതികരിക്കാനാണ് താത്പര്യമെന്നും എംപി പ്രതികരിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലും നിരവധി പ്രശ്നങ്ങളുണ്ട്. ആവശ്യത്തിന് സൗകര്യമോ വെള്ളമോ വെളിച്ചമോ ഭക്ഷണമോ മാറാൻ വസ്ത്രമോ പല ക്യാമ്പുകളിലുമില്ല. എന്നാൽ ഇതിലൊന്നും പ്രതികരിക്കാൻ കോൺ​ഗ്രസിന്റെ മുതിർന്ന നേതാവിന് താത്പര്യമില്ല.

അതേസമയം പിഎം ശ്രീ പദ്ധതിയിലെ മുൻ നിലപാടിൽ നിന്നും കെ സി വേണു​ഗോപാൽ മലക്കംമറിഞ്ഞു. പിഎം ശ്രീ സംബന്ധിച്ച് സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അത് അനുസരിച്ച് തീരുമാനം എടുക്കും എന്നുമാണ് കെ സി വേണു​ഗോപാൽ ഇപ്പോൾ പറയുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News