മലപ്പുറം സ്വദേശിയെ തൃശൂർ ചെറുതുരുത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Thrissur

തൃശൂർ ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുതുരുത്തി ഹന്നാ റസിഡൻസിയിലാണ് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം ചേറൂർ സ്വദേശി ധനലക്ഷ്മി എന്ന 56 കാരിയാണ് മരണപ്പെട്ടത്. കൊലപാതകമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ വിജീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം രാത്രി വിജീഷിൻ്റെ പേരിലാണ് ഹന്നാ റസിഡൻസിയിൽ ഇവർ റൂം എടുത്തത്. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മരണവിവരം പുറത്തറിയുന്നത്. വിജീഷ് തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Also Read; റാഗിങ് ചെറുത്തു; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് പ്ലസ് ടു വിദ്യാർഥികൾ

നിലവിൽ ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ സിഐയുടെ നേതൃത്വത്തിൽ പരിശോധന നടക്കുക്കുകയാണ്. വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News