തിരുവനന്തപുരത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു

Trivandrum Bus accident

തിരുവനന്തപുരം ആറ്റിങ്ങലിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു. ബസ് ഡ്രൈവറായ മുരളീധരൻ പിള്ളയാണ് മരിച്ചത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ആറ്റിങ്ങൽ മദർ ഇന്ത്യ സ്‌കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. കുട്ടികളുമായി ചിറയിൻകീഴ് മുട്ടപ്പലം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ആയയും അഞ്ചുകുട്ടികളും ബസ്സിൽ ഉണ്ടായിരുന്നു. ആർക്കും കാര്യമായ പരുക്കില്ല.

Also Read; മലപ്പുറം സ്വദേശിയെ തൃശൂർ ചെറുതുരുത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുരളീധരൻ താൽക്കാലിക ബസ് ഡ്രൈവറായി കഴിഞ്ഞ ആഴ്ചയാണ് ചുമതലയേറ്റത്. സ്ഥിരമായുള്ള ഡ്രൈവറിന് വയ്യാത്തതിനെ തുടർന്നാണ് മുരളീധരൻ പിള്ള ഡ്രൈവറായി എത്തിയത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News