മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്തും; തമിഴ്നാട് സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനത്തിൽ മലയോര മേഖല ആശങ്കയിൽ

mullaperiyar

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിൻറെ ബജറ്റ് പ്രഖ്യാപനത്തിൽ ആശങ്കയിലാണ് മലയോര മേഖല. 130 വർഷം പഴക്കമുള്ള മുല്ലപ്പെരിയാറിൻ്റെ ബലക്ഷയം സംബന്ധിച്ച ആശങ്കകളും ചർച്ചകളും കുറേക്കാലമായി ഇടുക്കിയിലെ മലയോരമേഖലയിൽ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്142 അടിയായി ഉയർത്തുമെന്ന തമിഴ്നാട് ധനമന്ത്രി മാരി വിൽസന്റെ ബജറ്റ് പ്രഖ്യാപനം.

ഇതോടെ മലയോരമേഖല കടുത്ത ആശങ്കയിലും പ്രതിഷേധത്തിലുമാണ്. തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം കേരളത്തിൻറെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി പി ജോസഫ് തുറന്നടിച്ചു. കേരള ജനതയുടെ സുരക്ഷയെ മാനിച്ച് പുതിയ ഡാം നിർമിക്കുക എന്നതാണ് കേരളത്തിൻറെ നിലപാടെന്ന് വകുപ്പ് മന്ത്രി മോൻസ് ജോസഫും പ്രതികരിച്ചു.

Also read: പുറത്തിറങ്ങുമ്പോൾ ഓർക്കണേ… സംസ്ഥാനത്ത് അതി ശക്ത മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിലെ സുരക്ഷ, തമിഴ്നാടിന് വെള്ളം എന്ന എൽ ഡി എഫ് സർക്കാരിൻ്റെ നയം തന്നെയാണ് മോൻസ് ജോസഫും ആവർത്തിച്ചത്. മുല്ലപ്പെരിയാറിന്റെ കാലപ്പഴക്കം ഒരു ജല ബോംബ് പോലെ മലയോര ജനതയുടെ മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ തമിഴ്നാടിന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഒറ്റക്കെട്ടായി ഉയർത്താനാണ് തീരുമാനം

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News