മുഖ്യമന്ത്രി വി ഡി സതീശന്റെ ഭരണത്തിൽ കോൺഗ്രസുകാർ തന്നെ ഇപ്പോൾ പശ്ചാത്തപിക്കുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

MV Govindan master

മുഖ്യമന്ത്രി വി ഡി സതീശന്റെ ഭരണത്തിൽ കോൺഗ്രസുകാർ തന്നെ ഇപ്പോൾ പശ്ചാത്തപിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ മാസ്റ്റർ. വെറും രണ്ട് മാസം കൊണ്ട് തന്നെ ജനങ്ങൾ സർക്കാരിനെ വിലയിരുത്തി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരമായി കളവു പറയുന്ന മുഖ്യമന്ത്രിയെയാണ് നമ്മൾ കാണുന്നത്. ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ കൊച്ചിയിൽ പോയിട്ട് നിക്ഷേപകരെ രഹസ്യമായി കാണാൻ പോയി എന്നാണ് കളവ് പറയുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടികാട്ടി.

സർക്കാർ ദുരന്ത ബാധിതർക്കൊപ്പം നിൽക്കണം. എന്നാൽ സങ്കീർണമായ പ്രശ്‌നം വരുമ്പോൾ പതറി പോകുന്ന സർക്കാറിനെയാണ് കാണുന്നത്. ഇത് മൂലം ദുരന്തത്തിന് ഇരകളായവർക്ക് ക്യാമ്പിൽ ഒന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയം നോക്കാതെ പാർട്ടി പ്രവർത്തകർ
സഹായിക്കാൻ ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read; ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ പരിതാപകരം; എം വി ഗോവിന്ദൻ മാസ്റ്റർ

വഖബ് ബോർഡ് വിഷയത്തിൽ ബിജെപി ആഗ്രഹിക്കുന്നതാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നത്. വി ഡി സതീശൻ പറയുന്നത് കോടതി വിധിയാണെന്നാണ്. എന്നാൽ എൽ ഡി എഫ് സർക്കാറിന്റെ സമയത്ത് വഖബ് ബോർഡിൽ അമുസ്ലിങ്ങളെ നിയമിച്ചിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സർക്കാർ പ്ലീഡർമാരെ നിയമിച്ചപ്പോഴും യുഡിഎഫ് ബിജെപിക്കാരെ തന്നെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News