കുടുംബവഴക്കിനെത്തുടർന്ന് സഹോദരന്റെ കുഞ്ഞിന്റെ വായിൽ സൂപ്പർ ഗ്ലൂ ഒഴിച്ച് യുവതി. പൂനയിലാണ് സംഭവം. സംഭവത്തിനു പിന്നാലെ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
കുഞ്ഞിന്റെ പിതാവ് അൽതാഫ് നദീം ഷെയ്ഖിന്റെ (39) പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സഹോദരി സാനിയ ഷെയ്ഖിനെതിരെയാണ് കേസ്. ഇരുവരുടേതും കൂട്ടുകുടുംബമാണ്. നിരന്തരം ഇവർക്കിടയിൽ വഴക്കുണ്ടാവാറുള്ളതായി പൊലീസ് പറഞ്ഞു.
കുഞ്ഞ് ഛർദ്ദിച്ചതിനു പിന്നാലെ അമ്മ സൈനബാണ് കുട്ടിയുടെ ചുണ്ടുകൾ ഒട്ടിപ്പിടിച്ചിരിക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഭർത്താവിനെ വിവരമറിയിക്കുകയും കുഞ്ഞിനെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് ഡോക്ടർമാർ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ മനീഷ പാട്ടീൽ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരിയോട് ചോദിച്ചപ്പോൾ എന്താണ് സംഭവിച്ചതെന്ന് പുറത്തുപറഞ്ഞാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു.
സംഭവത്തിൽ സഹോദരി കൂടാതെ മറ്റു രണ്ടു പോർക്കെതിരെയും കുടുംബം പരാതി ഉന്നയിക്കുന്നുണ്ട്. പ്രതികൾ പിന്നീട് ആശുപത്രി സന്ദർശിച്ച് നിയമനടപടി സ്വീകരിച്ചാൽ അതിന്റെ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here