സ്വന്തം മണ്ണിൽ നടന്ന ഫിഫ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ പരിശീലകനുമായുള്ള കരാർ നീട്ടി യുഎസ് സോക്കർ. കഴിഞ്ഞ മാസം അവസാനിച്ച ലോകകപ്പിൽ അമേരിക്കയെ അവസാന പതിനാറിൽ എത്തിച്ച പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയുമായുള്ള കരാർ ആണ് രാജ്യത്തെ ഫുട്ബോൾ ഫെഡറേഷൻ അടുത്ത ലോകകപ്പ് വരെ നീട്ടിയത്.
അർജന്റീനയ്ക്കായ് ബൂട്ടണിഞ്ഞിട്ടുള്ള താരവുമായ് അമേരിക്കയുടെ കരാർ 2026 ലോകകപ്പോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ലോകകപ്പിൽ അമേരിക്കൻ ടീം നടത്തിയ തകർപ്പൻ പ്രകടനം ആരാധകർക്കും കളിക്കാർക്കുമിടയിൽ വലിയ ജനസമ്മതിയാണ് പോച്ചെറ്റിനോയ്ക്ക് നേടി കൊടുത്തത്.
Also Read: ഗാസയിൽ ഗർഭിണിയടക്കം 19 പേരെ കൊന്ന് ഇസ്രയേൽ; ട്രംപിന്റെ ‘സമാധാന പദ്ധതി’ക്കിടയിലും ആക്രമണം
ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ശക്തരായ തുർക്കിയെയും , ഓസ്ട്രേലിയയെയും, പരാഗ്വേയെയും പരാജയപ്പെടുത്തിയ അവർ ആദ്യ നോക്ക് ഔട്ട് മത്സരത്തിൽ ബോസ്നിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തോട് പരാജയപ്പെട്ട അവർ ടൂർണമെന്റിൽ നിന്നും പുറത്താവുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here