ആഫ്രിക്കൻ രാജ്യമായ അൾജീരിയയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേർ മരണപ്പെട്ടു. അപകടത്തിൽ 39 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. വെള്ളിയാഴ്ച അൾജീരിയയിൽ തലസ്ഥാനമായ അൾജിയേഴ്‌സിന് കിഴക്കുള്ള തീരദേശ പട്ടണമായ ബൗമെർഡെസിന് സമീപമാണ് ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ നിരവധിപ്പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അൾജീരിയൻ സിവിൽ പ്രൊട്ടക്ഷൻ വകുപ്പ് അറിയിച്ചു. അപകടസ്ഥലം സന്ദർശിച്ച അൾജീരിയൻ പ്രധാനമന്ത്രി സിഫി ഗ്രീബ് അടിയന്തര സേവന പ്രവർത്തകരുമായി സംസാരിച്ച് വളരെ വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. അപകടത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Also Read; ഇടുക്കി അടൂർ മലയിലെ ഉരുൾപൊട്ടലിൽ ഒരു മരണം; കാണാതായ സുമതിയുടെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അൽജിയേഴ്‌സിന് സമീപം ഒരു ബസ് അപകടത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ആ വർഷം ഡിസംബറിൽ, തെക്കൻ മേഖലയായ ബെച്ചറിൽ ബസ് മറിഞ്ഞ് 14 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ 3,838 പേർ മരിക്കുകയും 37,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൾജീരിയയിലെ റോഡ് സുരക്ഷാ അധികൃതർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here