ട്രംപിന് തലവേദന സൃഷ്ടിച്ച് മിസൈൽ ശേഖരത്തിൽ വൻ കുറവ്; സഖ്യകക്ഷികൾക്കും തിരിടച്ചടി

Trump

ഇറാനെതിരെയുള്ള യുദ്ധം അമേരിക്കയുടെ പ്രതിരോധ മിസൈൽ ശേഖരത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിന്റെ പ്രധാന മിസൈൽ ശേഖരത്തിൽ വലിയ രീതിയിൽ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മിസൈൽ ശേഖരത്തിൽ 80% കുറവ് വന്നിട്ടുള്ളത്. ഭൂരിഭാ​ഗവും ഉപയോ​ഗിച്ചത് ഇറാനെ ആക്രമിക്കാനാണ്. ഇറാനെതിരെ പദ്ധതിയിട്ടിരുന്ന പുതിയ സൈനിക നീക്കങ്ങൾ താൽക്കാലികമായി റദ്ദാക്കാൻ ഡോണൾഡ് ട്രംപിനെ നിർബന്ധിതനാക്കിയത് മിസൈൽ ശേഖരത്തിലെ കുറവാണെന്നും റിപ്പോർട്ടുണ്ട്.

SM-3, SM-6 മിസൈലുകൾ, കരയിൽ അധിഷ്ഠിതമായ പേട്രിയറ്റ് , ഥാഡ് പ്രതിരോധ സിസ്റ്റങ്ങൾ എന്നിവയിലാണ് കൂടുതൽ ക്ഷാമം രേഖപ്പെടുത്തുന്നത്. ഇവയെല്ലാം യു എസ് നാവികസേന കപ്പലുകളിൽ നിന്ന് വിക്ഷേപിക്കുന്നതാണ്. പ്രധാനമായും യു എസ് നാവികസേനയുടെ ടോമാഹോക്ക് ക്രൂയിസ് മിസൈലുകളുടെ ശേഖരത്തിലാണ് വലിയ രീതിയിൽ കുറവ് രേഖപ്പെടുത്തിയത്. 30% മുതൽ 50% വരെ കുറവുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിരോധ മിസൈലുകൾ നിർമ്മിക്കാൻ വർഷങ്ങൾ എടുക്കുമെന്നതും അമേരിക്കയ്ക്കും ട്രംപിനും തിരിച്ചടിയാണ്.

Also Read; മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം; മാർക്ക് സക്കർബർഗ് മാപ്പ് പറഞ്ഞെന്ന് റിപ്പോർട്ട്

ഏപ്രിൽ മാസത്തോടെ യുഎസ്സിന്റെ പ്രതിരോധ മിസൈലുകളുടെ ശേഖരം ഏകദേശം 30 ശതമാനത്തോളം കുറഞ്ഞിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മിസൈൽ ശേഖരത്തിൽ 80% കുറവ് രേഖപ്പെടുത്തുന്നത്.

അമേരിക്കയ്ക്ക് നേരെയുണ്ടാകുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെയും യു എസ് യുദ്ധക്കപ്പലുകളെയും പ്രതിരോധിക്കാൻ അമേരിക്ക ഇത്തരം പ്രതിരോധ മിസൈലുകൾ ഉപയോഗിച്ചിരുന്നു. അതിനാൽ തന്നെ, ആവശ്യമായ ആയുധങ്ങൾ കൈവശമില്ലാത്തത് അമേരിക്കയ്ക്കും ഗൾഫ് മേഖലയിലെ സഖ്യകക്ഷികൾക്കും വലിയ തിരിടച്ചടിയാണ് നൽകുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News