ഇ20 പെട്രോൾ, കുറച്ചു കാലമായി ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ആകുലതകളെ പരിഗണിക്കാതെയാണ് ഇന്ത്യയൊട്ടകെ ഇ20 പെട്രോൾ കേന്ദ്ര സർക്കർ വ്യപകമാക്കിയിരിക്കുന്നത്. 20 ശതമാനം എഥനോൾ ചേർത്ത പെട്രോളിനെയാണ് ഇ 20 പെട്രോൾ എന്ന് പറയുന്നത്. ₹30,000 കോടിയിലധികം വിദേശനാണ്യം ലാഭിക്കാൻ ലക്ഷ്യമിട്ടാണ് ഇ20 നടപ്പിലാക്കുന്നതെന്നും, ഇന്ധനം ഉപയോഗിക്കുന്നതിനാൽ വാഹനത്തിന് കേടുപാടുകൾ സംഭവിക്കില്ലെന്നും ഇന്ധനം പൂർണ്ണമായും സുരക്ഷിതമാണെന്നുമായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അവകാശ വാദം.
എന്നാൾ ഇ20 പെട്രോൾ ഉപയോഗിക്കാനാരംഭിച്ചതോടെ മൈലേജിൽ നല്ല രീതിയിൽ കുറവ് സംഭവിക്കുന്നുവെന്നും വാഹനങ്ങൾക്ക് പെട്ട്ന്ന് കേടുപാടുകൾ സംഭവിക്കുന്നുവെന്നുമാണ് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നത്. ഇതിനെ സാധൂകരിക്കുന്ന സർവേ ഫലങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രമുഖ സോഷ്യൽ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായ ‘ലോക്കൽ സർക്കിൾ’ നടത്തിയ സർവേയാണ് ബി.ജെ.പി സർക്കാറിന്റെയും നിതിന്‍ ഗഡ്കരിയുടെയും പൊള്ളവാദങ്ങളെ ഖണ്ഡിച്ചിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത പകുതിയിലധികം പേരും തങ്ങളുടെ വാഹനങ്ങൾക്ക് 10 ശതമാനത്തിലധികം മൈലേജ് കുറഞ്ഞുവെന്ന് രേഖപ്പെടുത്തി. എന്നാൽ കേന്ദ്രം അവകാശപ്പെട്ടത് അഞ്ച് ശതമാനത്തോളം മാത്രമേ മൈലേജിൽ ഇടിവ് സംഭവിക്കൂ എന്നായിരുന്നു.
വാഹനങ്ങൾക്ക് അറ്റകുറ്റ പണിയും തേയ്മാനവും വർധിച്ചുവെന്നും സർവേ വ്യക്തമാക്കുന്നു. കൂടുതലായി കാറുകളുടെ എഞ്ചിൻ, ഫ്യുവൽ ലൈൻ, ഫ്യുവൽ പമ്പ്, ഫ്യുവൽ ടാങ്ക്, ഇൻജക്ടറുകൾ എന്നിവക്ക് എല്ലാം അറ്റകുറ്റ പണികൾ സ്ഥിര കാഴ്ചയായി മാറി.
2023ന് മുമ്പ് നിർമിച്ച വാഹനങ്ങൾ ഉപയോഗിക്കുന്ന 45,000 ത്തിലധികം പേരാണ് സർവേയിൽ പങ്കെടുത്തത്. ഇവരിൽ 13 % പേർ മാത്രമാണ് തങ്ങളുടെ വാഹനങ്ങൾക്ക് ഒരു തരത്തിലും പ്രശ്നവും ഇല്ലെന്ന് പറഞ്ഞത്.
ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തിയ ഇ20 പെട്രോളിലൂടെ പക്ഷേ ലാഭം കൊയ്യുന്ന ചിലരുണ്ട്. സിയാൻ അഗ്രോ ഇൻഡസ്ട്രീസ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നീ എഥനോൾ നിർമാണ കമ്പനികളാണത്. ഈ കമ്പനികളുടെ ലാഭവും ഓഹരി നിക്ഷേപവും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കുതിച്ച് ഉയർന്നിട്ടുണ്ട്. ₹171 കോടിയിൽ നിന്ന് ₹2,280 കോടിയിലേക്ക് ഇവരുടെ വരുമനം വർധിക്കുകയും ചെയ്തിട്ടുണ്ട്. നിതിൻ ഗഡ്കരി മകൻ നിഖിൽ നിതിൻ ഗഡ്കരിയാണ് ഈ കമ്പനിയുടെ മുതലാളി എന്നത് മറ്റൊരു കാര്യം.
എഥനോൾ അടങ്ങിയ പെട്രോൾ വരുന്നതോടെ പെട്രോളിന്റെ വില കുറയുമെന്നും അതിലൂടെ സാധാരണക്കാർക്ക് ലാഭം ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്ര സർക്കർ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഇതിലൂടെ ലാഭമുണ്ടാക്കുന്നത് എഥനോൾ നിർമിക്കുന്ന കമ്പനികൾ മാത്രമാണെന്നതാണ് വസ്തുത.
നിതിൻ ഗഡ്കരി രണ്ടാമത്തെ മകനായ സാരംഗ് ഗഡ്കരിയുടെ പ്രധാനമായും പഞ്ചസാര നിർമ്മാണത്തിലും പ്രവർത്തിക്കുന്നുണ്ട്. മാനസ് അഗ്രോ പ്രോഡക്ട്സ് & ഷുഗർ ലിമിറ്റഡ് എന്ന വൻകിട പഞ്ചസാര നിർമ്മാണ കമ്പനി ഇദ്ദേഹത്തിന്റെ കീഴിലാണ്. ഇതിലെ കൗതുകം എന്താണെന്ന് വെച്ചാൽ പഞ്ചസാര നിർമ്മിക്കുന്ന കരിമ്പ് കൊണ്ട് തന്നെയാണ് ഈ എഥനോളും നിർമ്മിക്കുന്നത്.
ഇ20 ഗുണം ചെയ്യുന്നത് കർഷകർക്കായിരിക്കുമെന്ന വാദവും കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. എന്നാൽ കണക്കുകൾ തെളിയിക്കുന്നത് ഇതിന് നേർ വിപരീതമയ കാര്യമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിൽ എഥനോൾ നിർമാണ കമ്പനികൾ കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിയപ്പോൾ 20,000 ത്തിലധികം കർഷകരാണ് ഇതേ സമയത്ത് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here