വലതുപക്ഷ മാധ്യമങ്ങളും കോൺ​ഗ്രസും നടത്തുന്ന കുപ്രചാരണം എന്ത്? എന്താണ് റൂം ഫോർ ദി റിവർ? പരിശോധിക്കാം…

room for the river

കേരളത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തെ അതിജീവിക്കാൻ കൃത്യമായ രീതിയിൽ ഇടപെടാൻ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന് സാധിച്ചില്ല. വിഷയം പകൽ പോലെ വ്യക്തമാണ്. എന്നാൽ അതിനെ പൊതിഞ്ഞു സൂക്ഷിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങൾ. കേരളത്തിലെ ‘സോ കോൾ‍ഡ്’ മുഖ്യധാരാ മാധ്യമങ്ങളാണ് വി ഡി സതീശനെ പൊതിഞ്ഞു കാത്ത് സൂക്ഷിക്കുന്നത്. കഴിഞ്ഞ ഭരണത്തെ പഴിചാരിയും കള്ളപ്രചാരണങ്ങൾ നടത്തിയും അവർ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു. അങ്ങനെ നടത്തുന്ന പ്രധാന ആരോപണമാണ് മുൻ എൽ ഡി എഫ് സർക്കാർ നെതർലാൻഡ്സ് മോഡലിൽ കൊണ്ടുവരാനായി ഉ​ദ്ദേശിച്ച റൂം ഫോർ ദി റിവർ പദ്ധതി. ഇതിനെച്ചൊല്ലിയുള്ള കുപ്രചാരണങ്ങളുടെ സത്യാവസ്ഥയെന്ത്? പദ്ധതിക്ക് വിലങ്ങ് തടിയായത് എന്തൊക്കെ? എന്താണ് റൂം ഫോർ ദി റിവർ? ചോദ്യങ്ങൾ ഏറെ… ഉത്തരങ്ങൾ നമുക്കൊന്ന് പരിശോധിക്കാം…

2018 ൽ കേരളം കണ്ടത് സമാനതകളില്ലാത്ത പ്രളയമായിരുന്നു. കൃത്യമായ പ്ലാനിങ്ങിലൂടെ കേരളം അതിനെ അതിജീവിച്ചു. ഇനിയും കേരളത്തിൽ ഇത്തരം സാഹചര്യങ്ങളുണ്ടാകരുതെന്ന് അന്നത്തെ സർക്കാർ ഉറച്ച് തീരുമാനിച്ചു. 2018-ലെ മഹാപ്രളയത്തെ തുടർന്ന് കുട്ടനാട്ടിലും മധ്യകേരളത്തിലും ആവർത്തിച്ചുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ദീർഘകാല പരിഹാരം കാണുന്നതിനായി കേരള സർക്കാർ വിവിധ രാജ്യങ്ങളിലെ മാതൃകകൾ പഠിക്കാൻ തീരുമാനിച്ചു. ഇതിൻ്റെ ഭാ​ഗമായി ലോക പ്രശസ്തമായ നെതർലാൻ്ഡ്സ് റൂം ഫോർ ദി റിവർ സർക്കാർ പഠിക്കുന്നു, അത് കേരളത്തിൽ പ്രാവർത്തികമാക്കാൻ നടപടികൾ സ്വീകരിക്കുന്നു.

Also read: നദികളിൽ ജലനിരപ്പ് ഉയരുന്നു, തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണം; നദികളിലെ അലേർട്ടുകൾ ഇങ്ങനെ…

എന്താണ് റൂം ഫോർ ദി റിവർ

നെതർലാൻഡ്സിലെ ഈ പദ്ധതി നദികളെ കൂടുതൽ ആഴത്തിലാക്കുകയോ ഉയർന്ന കരകെട്ടുകൾ മാത്രം നിർമ്മിക്കുകയോ ചെയ്യുന്നതല്ല. പകരം, നദികൾക്ക് സ്വാഭാവികമായി ഒഴുകാൻ കൂടുതൽ സ്ഥലം നൽകുകയും പ്രളയജലത്തിന് വ്യാപിക്കാനുള്ള സുരക്ഷിത മേഖലകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

കേരളത്തിൽ ഈ ആശയം “റൂം ഫോർ വേമ്പനാട്”, “റൂം ഫോർ പമ്പ” എന്നീ രൂപങ്ങളിൽ സംസ്ഥാന ആസൂത്രണ ബോർഡ് അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി പഠനങ്ങൾ, മാസ്റ്റർ പ്ലാനുകൾ, ഡച്ച് വിദഗ്ധരുടെ റിപ്പോർട്ടുകൾ, കുട്ടനാട് പ്രത്യേക പാക്കേജ്, തോട്ടപ്പള്ളി സ്പിൽവേ വികസനം, കനാൽ നവീകരണം തുടങ്ങിയ നിരവധി നടപടികൾ സ്വീകരിച്ചു.

പദ്ധതിയുടെ ഭാ​ഗമായി ചെയ്തത്

  • നിരവധി കനാലുകളുടെ ഡീസിൽറ്റിംഗും ശുചീകരണവും.
  • ബണ്ടുകളുടെ നവീകരണവും സംരക്ഷണവും.
  • തോട്ടപ്പള്ളി സ്പിൽവേ മെച്ചപ്പെടുത്തൽ.
  • ജലസേചന അടിസ്ഥാനസൗകര്യ വികസനം.
  • കുട്ടനാട് പാക്കേജിലെ ചില ഘടകങ്ങളുടെ നടപ്പാക്കൽ.
  • ഹൈഡ്രോളജിക്കൽ പഠനങ്ങളും മോഡലിംങ്

എന്നിങ്ങനെ നിരവധി കാര്യങ്ങൾ നടപ്പിലാക്കി. ഇനിയും അതിൽ ഒട്ടേറെക്കാര്യങ്ങൾ നടപ്പിലാക്കാനുണ്ട്. നടപ്പിലാക്കാൻ സാധിക്കാത്തതിന് വ്യക്തമായ കാരണവുമുണ്ട്.

എന്താണ് നേരിട്ട വെല്ലുവിളി?

ഭൂമി ഏറ്റെടുക്കലിന്റെ ബുദ്ധിമുട്ട്, ഉയർന്ന സാമ്പത്തിക ചെലവ്, വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെ ആവശ്യകത, കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത എന്നിവ പദ്ധതി പൂർത്തിയാക്കുന്നതിന് വെല്ലുവിളിയായി. എന്നിരുന്നാലും നിരവധി പഠനങ്ങൾ നടന്നു. അനുബന്ധ പദ്ധതികൾ നടന്നു.

ഇതിനെതിരെയാണ് കേരളത്തിലെ വലതുമാധ്യമങ്ങൾ ഇപ്പോൾ കുപ്രചാരണം നടത്തുന്നത്. ഭരണപരാജയം എന്തൊക്കെ കൊണ്ട് മറച്ചുവെക്കാൻ ശ്രമിച്ചാലും അത് മറനീക്കി പുറത്ത് വരുക തന്നെ ചെയ്യും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News