വൈദ്യുതി ബില്ല് കുറയ്ക്കാം; ഒപ്പം സുരക്ഷയും, എന്താണ് സ്മാർട്ട് മീറ്ററുകൾ?

mcb

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് പലരും സ്മാർട്ട് മീറ്ററുകൾ എന്ന പദം കേട്ടുതുടങ്ങിയത്. വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് മീറ്ററുകൾക്ക് പകരം സ്മാർട്ട് എംസിബി മീറ്ററുകൾ എത്തുമെന്നായിരുന്നു വിവരം. അക്കാലം മുതൽക്കേ തന്നെ എന്താണ് സ്മാർട്ട് എംസിബി മീറ്ററുകൾ എന്ന സംശയം പലരിലും ഉണ്ടായിരുന്നു. അക്കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സ്മാർട്ട് മിനിയേച്ചർ സെ‍ർക്യൂട്ട് ബ്രേക്കർ എന്നാണ് സ്മാർട്ട് എംസിബിയുടെ പൂർണരൂപം.

ഇലക്ട്രോണിക് മീറ്ററുകളിൽ കിലോ വാട്ട് അവറിൽ നാം ഉപയോഗിക്കുന്ന ഊർജം അടക്കം ഏതാനും കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമാകുള്ളൂ. എന്നാൽ സ്മാർട്ട് മീറ്ററിൽ 164 വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ഉപയോഗിക്കുന്ന ഊർജം, സമയം, നിരക്ക്, ചാർജ് എന്നിവ അപ്പോൾ തന്നെ മനസിലാക്കാൻ സാധിക്കും. വിവരങ്ങൾ എങ്ങനെയാണ് സ്മാർട്ട് മീറ്ററിൽ രേഖപ്പെടുത്തുന്നതെന്ന് നോക്കാം. സ്മാർട്ട് മീറ്ററിൽ മൊബൈൽ ഫോണിലുളളതുപോലെ ഒരു സിം കാർഡ് ഉണ്ടായിരിക്കും. ഈ സിം കാർഡ് ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി നമ്മുടെ ഫോണിൽ ബന്ധിപ്പിച്ചിട്ടുണ്ടാകും.

also read: അക്ഷയയും കമ്പ്യൂട്ടർ കഫേകളും കയറി ഇറങ്ങേണ്ട; ആധാർ ഡൗൺലോഡ് ചെയ്യാൻ എന്തെളുപ്പം

അതായത് അപ്പോൾ തന്നെ ഈ വിവരങ്ങൾ നമുക്ക് മനസിലാക്കാൻ സാധിക്കും. അതായത് വൈദ്യുതി ബിൽ സ്വയം അടയ്ക്കാൻ സാധിക്കും. ഒപ്പം റീചാർജ് ചെയ്ത പോലെ വൈദ്യുതി ബില്ല് മുൻകൂറായി അടയ്ക്കാനും സാധിക്കുമെന്നത് ഒരു പ്രത്യേകതയാണ്. വീട്ടിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടാൽ എംസിബി വഴി അടുത്തുള്ള കെഎസ്ഇബി ഓഫീസിന്റെ കൺട്രോൾ റൂമിൽ വിവരം ലഭിക്കും. ഇതിലൂടെ വൈദ്യുതി ഉടൻ ലഭിക്കുകയും ചെയ്യും.

സാധാരണ രണ്ടുമാസത്തിലൊരിക്കലാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നമുടെ വീടുകളിൽ വൈദ്യുതി ബില്ല് രേഖപ്പെടുത്താൻ വരുന്നത്. ഇത് ചിലപ്പോൾ കൂടാനോ കുറയാനോ സാധ്യതയുണ്ട്. സ്മാർട്ട് എംസിബി ഉപയോ​ഗിക്കുന്നതിലൂടെ ഈ വിവരങ്ങൾ കൃത്യമായി മനസിലാക്കാൻ സാധിക്കും. സ്മാർട്ട് മീറ്ററുകൾ എത്തുന്നതോടെ വൈദ്യുതി ബോർഡിനും പല നേട്ടങ്ങളും ഉണ്ട്. മീറ്റർ റീഡർ, ബില്ലിംഗ് ക്ലാർക്ക് തുടങ്ങിയ തസ്തികകൾ ഒഴിവാക്കാം, അവരെ മറ്റ് സ്ഥലങ്ങളിൽ നിയമിക്കാവുന്നതാണ്. കൂടാതെ വൈദ്യുതി ഉപഭോ​ഗത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ശേഖരിക്കാനും സാധിക്കും. ഇതിലൂടെ പ്രസരണ വിതരണ നിരക്ക് നിന്ത്രിക്കാം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News