പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലേ? എന്നാൽ ഇനി വീട്ടിലിരുന്ന് എളുപ്പത്തിൽ ചെയ്യാം…

pan card aadhar link

ഇപ്പോഴും പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവർ ഒരുപാടുണ്ട്. എന്നാൽ ഇത് നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്.

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി 1000 രൂപ പിഴ അടച്ചതിനു ശേഷം ഓൺലൈനായി പാൻ-ആധാർ ലിങ്കിങ് നടത്താം.
ഇതിനായി ​incometax.gov.in എന്ന ഇ-ഫയലിങ് പോർട്ടൽ സന്ദർശിക്കുക. തുടർന്ന് ഹോം പേജിൽ കാണുന്ന ‘ക്വിക്ക് ലിങ്ക്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് പ്രത്യക്ഷപ്പെടുന്ന പേജിൽ നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകുക. ശേഷം വാലിഡേറ്റ് ക്ലിക്ക് ചെയ്യുക.

Also Read: ഇതൊക്കെ ശ്രദ്ധിക്കണ്ടേ സി എമ്മേ ? അന്ന് പറഞ്ഞത് കൊച്ചിയിൽ പോയത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; ഇന്ന് നിക്ഷേപക ഗ്രൂപ്പിനെ കണ്ടത് കൊച്ചിയിൽ പോയത് കൊണ്ടെന്ന്

പിഴ അടയ്ക്കാത്തവരാണെങ്കിൽ ‘കൺ‍ഡിന്യൂ ടു പേ ത്രൂ ഇ-പേ ടാക്സ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ശേഷം 1000 രൂപ പിഴ അടയ്ക്കാവുന്നതാണ്. പേയ്മെ​ന്റ് പൂർത്തിയായാൽ ആധാറിലേതനുസരിച്ച് പേരും മൊബൈൽ നമ്പറും നൽകുക. തുടർന്ന് ‘ലിങ്ക് ആധാർ’ ക്ലിക്ക് ചെയ്യുക. ശേഷം ഫോണിൽ വരുന്ന ഒടിപി നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതോടെ പാൻ-ആധാർ ലിങ്കിങ്ങിനുള്ള അപേക്ഷ സമർപ്പിക്കാം.

English Summary

Many people have still not linked their PAN card with Aadhaar. The process can be completed online from home through the Income Tax Department’s official e-Filing portal. Those who have not paid the applicable fee can pay the ₹1,000 penalty through the e-Pay Tax option and then submit a request to link their PAN with Aadhaar. The process involves entering PAN and Aadhaar details, providing the required personal information and verifying the request using an OTP sent to the registered mobile number.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News