
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിലുള്ള ആത്മഹത്യാ പ്രേരണക്കേസിൽ എം എൽ എ ഐ സി ബാലകൃഷ്ണനെ നാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. ശനിയാഴ്ച വരെ മൂന്ന് ദിവസം രാവിലെ 10 മുതൽ 4 വരെയാണ് സമയബന്ധിത കസ്റ്റഡിയിൽ അന്വേഷണ സംഘം എം എൽ എ യെ ചോദ്യം ചെയ്യുക.
Also read: സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് നാളെ സമാപനം
ഐ സി ബാലകൃഷ്ണൻ ഡി സി സി പ്രസിഡന്റായിരുന്ന കാലത്ത് നിയമന ഇടപാടിൽ പണം നൽകിയിരുന്നെന്ന ആത്മഹത്യ കുറിപ്പിലെ പരാമർശങ്ങളിൽ ചോദ്യം ചെയ്യലുണ്ടാവും. ഡി സി സി ഓഫീസിലും എം എൽ എ ഓഫീസിലും പരിശോധന നടത്തിയേക്കാനും സാധ്യതയുണ്ട്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചനും മുൻ കോൺഗ്രസ് നേതാവ് കെ കെ ഗോപിനാഥനും ഇന്ന് അറസ്റ്റിലായിരുന്നു.
ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും. ഇരുവർക്കും രണ്ടുപേരുടെ ഒരു ലക്ഷം രൂപ വീതമുള്ള ബോണ്ടിൽ ജാമ്യം അനുവദിച്ചു. എം എൽ യുടെ ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കിൽ വീണ്ടും ഇവരെ ചോദ്യം ചെയ്യും. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ള വിവരങ്ങൾ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങളും തെളിവുകളും ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

