ഇതിന്റെ പേര് ഉള്ളി ‘വട്ടം’ അഥവാ സവാള ‘വട്ടം’; കെ സുരേന്ദ്രനെ ട്രോളി വി കെ പ്രശാന്ത് എംഎല്‍എ

ബിജെപിക്ക് സ്ഥലങ്ങളുടെയും റോഡുകളുടെയും സ്റ്റേഡിയങ്ങളുടെയും പാര്‍ക്കുകളുടെയും എന്തിന് പാര്‍ലമെന്റിന്റെയും പേരുമാറ്റി കളിക്കുന്നത് ഇപ്പോള്‍ ഒരു ജോലിയായിരിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റി ഗണപതി വട്ടം എന്നാക്കണമെന്നാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍  കഴിഞ്ഞ ദിവസം പറഞ്ഞത്. അതിന് ട്രോളോട് ട്രോളാണ് സോഷ്യല്‍ മീഡിയയില്‍. ഇപ്പോളിതാ ആ പ്രസ്ഥാവനയെ ട്രോളി എത്തിയിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തും.

ഇതിന്റെ പേര് ഉള്ളി ‘വട്ടം ‘അഥവാ സവാള ‘ വട്ടം ‘ഇംഗ്ലീഷില്‍  Cut onion rings എന്നും പറയാം. എന്നാണ് വി കെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. വട്ടത്തില്‍ അരിഞ്ഞ ഉള്ളിയുടെ ചിത്രത്തോടു കൂടിയാണ് വി കെ പ്രശാന്ത്് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

വടക്കേ ഇന്ത്യയില്‍ ഇതൊരു സ്ഥിരം പരിപാടിയായി തന്നെ അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലി മുതല്‍ ഇങ്ങ് കര്‍ണാടക വരെ പലയിടത്തും അവരത് നടപ്പാക്കിയും കഴിഞ്ഞു. പക്ഷേ ആ അടവ് ഇവിടെ കേരളത്തിന്റെ മണ്ണില്‍ ചിലവാകില്ലെന്ന് ബിജെപി കഴിഞ്ഞ ദിവസം മനസിലാക്കി കഴിഞ്ഞു.

സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ വലിയ ആവേശത്തോടെയാണ് പറഞ്ഞത്. അതിന് പറഞ്ഞ കാരണം ഇങ്ങനെയും വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണത്ര സുല്‍ത്താന്‍ ബത്തേരി എന്ന പേര്. സുല്‍ത്താന്‍ ബത്തേരിയല്ല, മറിവ് ആ സ്ഥലം് ഗണപതിവട്ടമാണ്. ഇതേവിഷയം 1984-ല്‍ പ്രമോദ് മഹാജന്‍ ഉണയിച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഒത്തില്ല, വലിയൊരു വിവാദം, അല്ലെങ്കില്‍ ചര്‍ച്ചയാകുമെന്ന് സുരേന്ദ്രനും സംഘവും വിചാരിച്ച സംഭവം മഴത്ത് കത്തിച്ച മാലപ്പടക്കം പോലെയായി പോയെന്ന് മാത്രമല്ല. പരിഹസിക്കപ്പെടുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ ട്രോളുകളില്‍ മാത്രം ഒതുങ്ങി പോയ ഈ പ്രസ്താവന ബിജെപിയുടെ വര്‍ഗീയതയുടെ ആഴം തന്നെ വെളിപ്പെടുത്തുന്ന ഒന്നാണെന്നിരിക്കെ മറ്റു പാര്‍ട്ടികളും പ്രവര്‍ത്തകരും എന്തിന് സാധാരണ ജനങ്ങള്‍ പോലും അതിന് വലിയ ശ്രദ്ധ തന്നെ കൊടുത്തില്ല.

ഈ വിഷയത്തില്‍ സുരേന്ദ്രനെതിരെയുണ്ടായ ട്രോളുകളില്‍ ഏറ്റവും മികച്ച ട്രോള്‍, ഓരോ ബിജെപി സ്ഥാനാര്‍ത്ഥിയും എംപിമായി കഴിഞ്ഞാല്‍ ഇത് പോലെയുള്ള വികസനമാണ് മണ്ഡലങ്ങള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്യുന്നത് എന്ന് മനസിലാക്കണം എന്നതരത്തില്‍ പ്രചരിച്ച ഒന്നാണ്. കുതിരവട്ടം വഴി ഗണപതിവട്ടമെന്നൊരു പരിഹാസവും ട്രെന്‍ഡിംഗാകുന്നുണ്ട്. 2019ല്‍ എന്‍ഡിഎ നേടിയത് വട്ട പൂജ്യം. ഇത്തവണ, 2024ല്‍ എന്‍ഡിഎയ്ക്ക് അത് ഗണപതി വട്ടം എന്ന തരത്തില്‍ കാര്‍ട്ടൂണടക്കം പുറത്തുവന്നു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News