അനിലിന്റേത് രാഷ്ട്രീയ ആത്മഹത്യ: എംഎം ഹസൻ

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണിയുടെ മകൻ അനിൽ കെ ആന്റണി ബിജെപിയിൽ ചേർന്നത് രാഷ്ട്രീയ ആത്മഹത്യയായിപ്പോയെന്ന് കാലം തെളിയിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.

ഒരു പുരുഷായുസ് മുഴുവൻ സ്വന്തം ജീവിതം കോൺഗ്രസിനു സമർപ്പിച്ച, അടിയുറച്ച മതേതരവാദിയായ എ.കെ ആന്റണിയുടെ യശസ്സിനെയും പാരമ്പര്യത്തെയും അനിലിന്റെ ഈ തീരുമാനം അൽപം പോലും ബാധിക്കില്ലെന്നും ഹസൻ പറഞ്ഞു.

അനിൽ കോൺഗ്രസ് വിട്ടുപോയത് കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കില്ല. ബിജെപിക്ക് രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കാമെന്നുമാത്രം. ഇന്ത്യയുടെ ദേശീയതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീകമായ എ.കെ ആന്റണി ജീവിതാവസാനം വരെ ഒരു കോൺഗ്രസുകാരനായിരിക്കുമെന്ന് തനിക്ക് പൂർണ്ണബോധ്യമുണ്ടെന്നും എം എം ഹസൻ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News