
റവന്യൂഭൂമി കയ്യേറുന്ന വനം വകുപ്പ് നടപടിക്കെതിരെ എംഎം മണിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി സിപിഐഎം. വനം വകുപ്പ് ഉദ്യോഗസ്‌ഥർ മര്യാദക്ക് ഇരുന്നില്ല എങ്കിൽ നിയമം കയ്യിൽ എടുക്കേണ്ടി വരുമെന്നും വിഡി സതീശൻ ഉമ്മാക്കി കാണിക്കാൻ വരുന്നുവെന്നും എംഎം മണി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
പുര വച്ച് താമസിക്കുന്ന സ്‌ഥലത്തു കയ്യേറാൽ വന്നാൽ ഞങ്ങൾ കൈകാര്യം ചെയ്യും. പോലിസ് ഞങ്ങൾക്ക് പുല്ലാണ്. ഞങ്ങൾ തിരിച്ചു ചെല്ലാം എന്ന് ഭാര്യയോടും മക്കളോടും പറഞ്ഞിട്ടല്ല പൊതു പ്രവർത്തനത്തിന് ഇറങ്ങുന്നതെന്നും എംഎം മണി പറഞ്ഞു.
പിണറായി വിജയൻ ഭരിച്ചപ്പോൾ ഇല്ലാത്ത പ്രശ്നങ്ങളാണ് വി ഡി സതീശൻ വന്നപ്പോൾ. കൃഷിക്കാരെ ദ്രോഹിക്കുന്ന വനം വകുപ്പിനെതിരെ ഏതറ്റം വരെയും പോകും. ഖദർധാരിയായ സതീശൻ വന്നപ്പോൾ കാക്കിയിട്ട ചിലർക്കാണ് പ്രശ്നമെന്നും എംഎ ബേബി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

