ഇടുക്കി പൂപ്പാറയിലെ ഒഴിപ്പിക്കൽ; ജില്ലാ ഭരണകൂടത്തിന്റേത് മനുഷ്യത്വരഹിത നടപടി: എംഎം മണി എംഎൽഎ

ഇടുക്കി പൂപ്പാറയിലെ ഒഴിപ്പിക്കൽ നടപടികൾക്കെതിരെ എം എം മണി എംഎൽഎയും സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വവും. ഒഴിപ്പിക്കൽ നടപടിയിൽ മനുഷ്യത്വരഹിതമായ പ്രവർത്തനമാണ് ഇടുക്കി ജില്ലാ ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും നടത്തിയത് എന്ന് ഉടുമ്പൻചോല എംഎൽഎ എം എം മണിയും സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസും പറഞ്ഞു. സംസ്ഥാന ഗവൺമെന്റിന്റെ നിലപാട് അല്ല കളക്ടറും പോലീസും പൂപ്പാറയിൽ നടപ്പാക്കിയത്. ഈ നടപടിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് എംഎം മണി എംഎൽഎ പറഞ്ഞു.

Also Read: “വയനാട്ടിൽ കാട്ടാന ആക്രമണം തടയാൻ സ്പെഷ്യൽ സെൽ രൂപീകരിക്കും”: മന്ത്രി എകെ ശശീന്ദ്രന്‍

കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിലെ സമരത്തിനായി മുഖ്യമന്ത്രിയും, മന്ത്രിമാരും എൽഡിഎഫ് നേതാക്കളും സ്ഥലം എംഎൽഎ ആയ എം എം മണിയും പോയ സമയം തെരഞ്ഞെടുത്താണ് ആളുകളെ നിർദ്ദാഷണ്യം ഒഴിപ്പിച്ചത് .കടകളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെയും വീടുകളിലുള്ള സ്ത്രീകളെയും പുറത്താക്കിയ നടപടി അംഗീകരിക്കുവാൻ ആവില്ല.ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.

Also Read: പലസ്തീൻ ജനതയെ ഇസ്രയേൽ അധിനിവേശത്തിൽ നിന്നും രക്ഷിക്കണം: നടപടി ആവശ്യപ്പെട്ട് യുഎഇ

വെറും ആറുപേർക്ക് മാത്രം നോട്ടീസ് കൊടുത്തിട്ടാണ് 56 വ്യക്തികളുടെ വസ്തുവകകൾ ഒഴിപ്പിച്ചത്. ചില ബിജെപി നേതാക്കൾക്ക് രണ്ട് വ്യക്തികളോടുള്ള വ്യക്തിപരമായ ശത്രുതയിൽ നിന്ന് ആരംഭിച്ച വ്യവഹാരമാണ് 56 കുടുംബങ്ങളെ വഴിയാധാരമാക്കിയത്. ഇടുക്കി ജില്ലയിലെ സിപിഐഎം നേതൃത്വം ഈ കുടുംബങ്ങളോടൊപ്പം ആണ് എന്ന് വ്യക്തമാക്കുകയാണ് നേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News