‘മുഖ്യമന്ത്രി വരുമ്പോളൊക്കെ പി ജെ ജോസഫിന് വയ്യ, വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു’; എം എം മണി

തൊടുപുഴ എംഎൽഎ പി ജെ ജോസഫിനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് എം എം മണി. മരണംവരെ എംഎൽഎയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും അങ്ങനെയുള്ളവരെ തോൽപ്പിക്കണമെന്നും എം എം മണി പറഞ്ഞു.

ALSO READ: ‘ഊത്ത് കോണ്‍ഗ്രസ്’ എന്ന് പറയുന്ന സാധനം ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ല; സി വി വര്‍ഗീസ്

മുഖ്യമന്ത്രി വരുമ്പോഴൊക്കെ പി ജെ ജോസഫിന് വയ്യായ്കയാണ്. താൻ മുമ്പിത് പറഞ്ഞത് വിവാദമാക്കി. എന്നാലും വിമർശനത്തിൽ ഉറച്ചുനിൽക്കുകയാണ്. പി ജെ ജോസഫിന്റെയും തന്റെയും കാലം കഴിഞ്ഞെന്നും ഇനി പുതിയ തലമുറ വരട്ടെയെന്നാണ് തന്റെ നിലപാടെന്നും മണി പറഞ്ഞു. മരണംവരെ എംഎൽഎയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും അങ്ങനെയുള്ളവരെ തോൽപ്പിക്കണമെന്നും എം എം മണി കൂട്ടിച്ചേർത്തു.

ALSO READ: ടി വീണയ്ക്കെതിരെയുള്ള ആരോപണം: ‘തെറ്റ് പറ്റിയെങ്കിൽ മാപ്പ് പറയും’: മാത്യു കുഴൽനാടൻ

പി ജെ ജോസഫിന്റെ നിയമസഭയിലെ അസ്സാന്നിധ്യത്തെ എം എം മണി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. വ്യവസായ പാർക്ക് ഉദ്‌ഘാടനം ചെയ്യാൻ മുഖ്യമന്ത്രി വന്നപ്പോഴും പി ജെ ജോസഫ് വേദിയിൽ ഉണ്ടായിരുന്നില്ല. ഇവയെയെല്ലാം എംഎം മണി കഴിഞ്ഞ ദിവസം നടന്ന ഒരു പ്രതിഷേധസമ്മേളനത്തിൽ വിമർശിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News