മതസാഹോദര്യത്തിന്‍റെ മനോഹര കാഴ്‌ച ; ന്യൂജേഴ്‌സിയില്‍ രണ്ടാമത് സമൂഹ നോമ്പുതുറ സംഘടിപ്പിച്ച് എംഎംഎന്‍ജെ

അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍ നിന്നുള്ള 700ല്‍ പരം ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇഷാ സാജിദിന്റെ ഖുര്‍ആന്‍ അവതരണത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രോഗ്രാം കമ്മറ്റി ചെയര്‍മാനും എംഎംഎന്‍ജെ സഹ സ്ഥാപകനുമായ അബ്ദുസ്സമദ് പോന്നേരി സ്വാഗതം പറഞ്ഞു. കേരളത്തിന്റെ മതസൗഹാര്‍ദ്ദപാരമ്പര്യത്തെക്കുറിച്ചു ഓര്‍മിപ്പിച്ച് അത് ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മള്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂജേഴ്‌സി വുഡ്ബ്രിഡ്ജ് മേയര്‍ ജോണ്‍ ഇ.മെക്കോമാക്ക് മുഖ്യാതിഥിയായിരുന്നു. മുസ്ലിം സമൂഹത്തിന്റെ സേവന സന്നദ്ധത വൂഡ്ബ്രിഡ്ജ് കമ്മ്യൂണിറ്റിയെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു. എംഎംഎന്‍ജെ പ്രസിഡന്റ് ഫിറോസ് കോട്ടപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍ഫെയ്ത് ഇഫ്താറിന്റെ പ്രാധ്യാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീര്‍, പ്രോഗ്രാമിന്റെ മുഖ്യ രക്ഷാധികാരിയും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായ എരഞ്ഞിക്കല്‍ ഹനീഫ പ്രകാശനം ചെയ്തു.

Also Read: ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കി; ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു

അബ്ദുസമദ് പോന്നേരി, ഫിറോസ് കോട്ടപ്പറമ്പില്‍, സാജിദ് കരീം, അസ്ലം ഹമീദ്, ഹാഫിറ ഇര്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് സുവനീര്‍ പതിപ്പ് കൈമാറി. വ്യത്യസ്ത വിഷയങ്ങളിലായി അഹമ്മദ് റിസ്വാന്‍ (പ്രസിഡന്റ്, നന്മ), മുഹമ്മദലി ചൗധരി (മുന്‍ മേയര്‍, ബെര്‍നാഡ്‌സ്), അസ്ലം ഹമീദ് (സെക്രട്ടറി, എംഎംഎന്‍ജെ), അലീന ഹാരിസ് (യൂത്ത് ഡയറക്ടര്‍, നന്മ), സ്വപ്ന രാജേഷ്, അര്‍ജുന്‍ കൃഷ്ണകുമാര്‍, ആഷിയാന അഹമ്മദ്, മസൂദ് അല്‍ അന്‍സാര്‍, ഡോ. ലത നായര്‍, ബൈജു വര്‍ഗ്ഗീസ്, സുനില്‍ ട്രൈസ്റ്റാര്‍, ഡോ. ജേക്കബ് മാത്യു, ബോബി ബാല്‍, നസീര്‍ ഹുസ്സൈന്‍ കിഴക്കേടത്ത്, ഇംതിയാസ് അലി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അതിഥികള്‍ക്കായുള്ള എംഎംഎന്‍ജെയുടെ ഉപഹാരങ്ങള്‍ പ്രമുഖ കമ്മ്യൂണിറ്റി ലീഡറായ യു.എ. നസീറിന്റെ നേതൃത്വത്തില്‍ സമര്‍പ്പിക്കപ്പെട്ടു.

അലീന ഹാരിസ്, മസൂദ് അല്‍ അന്‍സാര്‍ എന്നിവരുടെ നേതൃത്തത്തില്‍, വിവിധ മത ഗ്രന്ഥങ്ങളിലെ സാമ്യതകള്‍ ആസ്പദമാക്കി ക്വിസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു. യുവാക്കള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികളായ ഇഷ സാജിദ്, സയാന്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മഗ്രിബ് പ്രാര്‍ത്ഥനക്ക് ഹാഫിള് ജാബിര്‍ നേതൃത്വം നല്‍കി. മലബാര്‍ വിഭവങ്ങള്‍ അടങ്ങിയ നോമ്പ് തുറ അതിഥികള്‍ക്ക് വ്യത്യസ്ത അനുഭവമായി. എംഎംഎന്‍ജെ സഹോദരിമാര്‍ തയ്യാറാക്കിയ വിവിധ ഇഫ്താര്‍ വിഭവങ്ങള്‍ അടങ്ങിയ ഇഫ്താര്‍ ബൈറ്റ് സ്റ്റാള്‍ പ്രത്യേകം ശ്രദ്ധേയമായി. ഡോ. അന്‍സാര്‍ കാസിം, അല്‍മാസ് താഹ, റിദ റഹ്‌മാന്‍ എന്നിവര്‍ സ്റ്റേജ് പരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്തു. സിനാഷ് ഷാജഹാന്‍, അജാസ് നെടുവഞ്ചേരി, ബാജല്‍ മൊഹ്യുദ്ധീന്‍, അഷ്റഫ് ഉപ്പി, ഡോ. മുനീര്‍, അഹമ്മദ് കബീര്‍, മുനീര്‍ കീഴണ്ണ, നാജിയ അസീസ്, അലീന സിനാഷ്, നബീല അബ്ദുല്‍ അസീസ്, ബബ്‌ളി റഷീദ്, അഷ്‌നി സുധിന്‍, റിഷാന അസ്ലം, നിഷാന ഷബീര്‍, മുഹമ്മദ് സലീം, അബ്ദുല്‍ അസീസ്, അമീന്‍ പുളിക്കലകത്ത് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഷമി അന്ത്രു നന്ദി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News