‘ അവനെ വിട്ടുകൊടുക്കരുത്; കയ്യും കാലും തല്ലിയൊടിക്കണം’; ആറ് വയസുകാരിയെ കൊന്ന പ്രതിക്കെതിരെ ജനരോഷം

ആലുവയില്‍ ആറ് വയസുകാരിയെ കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിനെതിരെ ജനരോഷം. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു ജനരോഷം അലയടിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് തിരികെ പോയി.

Also read- ചാന്ദ്‌നിയെ കൊന്നത് പ്രതി അസ്ഫാക് ആലം തന്നെയെന്ന് പൊലീസ്

മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പിനു ശ്രമിച്ചത്. എന്നാല്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിച്ചതോടെ പൊലീസിന് തെളിവെടുപ്പ് നടത്താനായില്ല. അവനെ വിട്ടുകൊടുക്കരുതെന്നും കയ്യും കാലും തല്ലിയൊടിക്കണമെന്നും ജനങ്ങള്‍ വിളിച്ചുപറഞ്ഞു. ശക്തമായ ജനരോഷം കണക്കിലെടുത്ത് പൂര്‍ണമായി തെളിവെടുപ്പ് നടത്താനാകാതെ പ്രതിയെയും കൊണ്ട് പൊലീസ് തിരികെ പോകുകയായിരുന്നു.

Also Read- ചാന്ദ്നിയുടെ കൊലപാതകം: പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുവെന്ന് സൂചനയെന്ന് എംഎല്‍എ അന്‍വര്‍ സാദത്ത്

ഫൊറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കുട്ടിയുമായി മാര്‍ക്കറ്റിന്റെ പരിസരത്തേക്കു പോകുന്ന പ്രതിയെ കണ്ടതായി താജുദ്ദീന്‍ എന്ന ചുമട്ടുതൊഴിലാളി രാവിലെ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന രീതിയിലുള്ള വൈകാരിക പ്രതികരണങ്ങളും നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News