പാകിസ്ഥാനില്‍ യുവതിയെ വളഞ്ഞ് ആള്‍ക്കൂട്ടം, കാരണം ഇതാണ്; വീഡിയോ

പാകിസ്ഥാനില്‍ ഒരു യുവതിക്കുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നത്. തെരുവില്‍ ആള്‍ക്കൂട്ടം ഒരു യുവതിയെ വളഞ്ഞ് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്തുചെയ്യണമെന്ന് അറിയാതെ നിന്ന യുവതിക്ക് രക്ഷകരായത് പൊലീസുകാരും. യുവതി ധരിച്ചിരുന്ന വസ്ത്രമാണ് ആള്‍ക്കൂട്ടത്തിന് വിരോധം ഉണ്ടാകാന്‍ കാരണം. യുവതി ധരിച്ചിരുന്ന വസ്ത്രമായിരുന്നു. യുവതിയുടെ വസ്ത്രത്തില്‍ അറബിയില്‍ പ്രിന്റ് ചെയ്തിരുന്ന വാക്കുകള്‍ ഖുര്‍ആനിലെ വാക്യങ്ങളാണെന്ന് കരുതിയായിരുന്നു ജനക്കൂട്ടം യുവതിയെ വളഞ്ഞത്. യുവതിയെ സഹായിക്കാന്‍ പൊലീസ് എത്തിയതുകൊണ്ടു മാത്രം യുവതിയുടെ ജീവന്‍ രക്ഷപ്പെട്ടു.

ALSO READ:  ‘പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം, യുവജനങ്ങളുടെ വലിയ പിന്തുണ ഉണ്ടാകും’: സി എ അരുണ്‍കുമാർ

യുവതി ഭര്‍ത്താവിനൊപ്പം ഷോപ്പിംഗിന് എത്തിയതായിരുന്നു. അതിനിടെയാണ് ഒരു റസ്റ്റോറന്റില്‍ ദുരനുഭവം ഉണ്ടായത്. ജനക്കൂട്ടം യുവതിയോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് എഎസ്പി സയ്യിദ ഷഹ്റബാനോ നഖ്വി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പാകിസ്ഥാന്‍ പഞ്ചാബ് പൊലീസാണ് പുറത്തു വിട്ടത്. മുഖത്ത് കൈയും വച്ച് നില്‍ക്കുന്ന യുവതിയെ വീഡിയോയില്‍ കാണാം. പഞ്ചാബ് പൊലീസ് ഒഫീഷ്യല്‍ എന്ന അക്കൗണ്ടിലൂടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

ALSO READ: കര്‍ഷകന്‍ മുഷിഞ്ഞ വസ്ത്രം ധരിച്ചു, ബെംഗളുരു മെട്രോ യാത്ര നിഷേധിച്ചു, പ്രതിഷേധം കനക്കുന്നു, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News