
ഭക്ഷണശാല തുറക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യാത്രക്കാരെ ആക്രമിക്കുകയും വടികളും വാളുകളും ഉപയോഗിച്ച് വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ അഹമ്മദാബാദിൽ 14 പേരെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ വസ്ത്രാൽ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം.
വസ്ത്രാലിലെ വാണിജ്യ സമുച്ചയത്തിന് സമീപത്ത് ഭക്ഷണശാല തുറക്കുന്നതിനെച്ചൊല്ലി പങ്കജ് ഭാവ്സർ സംഗ്രാം സിക്കർവാർ എന്നിവർ തമ്മിലുള്ള തർക്കമാണ് യാത്രക്കാരെ ആക്രമിക്കുന്നതിലേക്ക് കലാശിച്ചത്.
Also Read: മഹാരാഷ്ട്ര: ഹോളി ആഘോഷങ്ങൾക്കിടെ 4 വിദ്യാർത്ഥികൾ നദിയിൽ മുങ്ങി മരിച്ചു
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബൽദേവ് ദേശായി സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ. പങ്കജ് ഭാവ്സറിന് എതിരാളിയായ സംഗ്രാം സിക്കർവാറിനോട് പ്രദേശത്ത് ഭക്ഷണശാല തുറക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ പക ഉണ്ടായിരുന്നു. സിക്കർവാർ ജയിലിൽ നിന്ന് ഇറങ്ങിയ കാര്യം അറിഞ്ഞ് ഭാവ്സർ ആക്രമിക്കാൻ തന്റെ ആളുകളെ അയക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ആക്രമികൾക്ക് സിക്കർവാറിനെ കണ്ടെത്താൻ സാധിച്ചില്ല. അതിന്റെ ദേഷ്യത്തിൽ ആളുകളെയും വാഹനങ്ങളെയും ആക്രമിസംഘം ആക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ആക്രമികളെ കസ്റ്റഡിയിലെടുത്തു.
Also Read: സുവര്‍ണക്ഷേത്രത്തില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് യുവാവിന്റെ ആക്രമണം; അഞ്ച് പേര്‍ക്ക് പരുക്ക്
സംഭവം ദൃക്സാക്ഷികൾ മൊബൈലിൽ പകർത്തിയിരുന്നു. 20 പേരടങ്ങുന്ന ഒരു സംഘം ഒരു എസ്‌യുവി ഉടമയെ ആക്രമിക്കുകയും സമീപത്തുള്ള മറ്റ് വാഹനങ്ങൾക്ക് വാളുകളും വടികളും ഉപയോഗിച്ച് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
અમદાવાદ શહેર પોલીસ વસ્ત્રાલમા બનેલ ઘટના અંગત અદાવત ના કારણે બની છે, બનાવની જાણ થતાં પોલીસ ઇન્સ્પેક્ટર રામોલ સહિતની ટીમો ઘટના સ્થળ પર તાત્કાલિક પહોંચી ગયેલા.
— Ahmedabad Police અમદાવાદ પોલીસ (@AhmedabadPolice) March 14, 2025
ભોગબનનારની FIR દાખલ કરવામાં આવેલ છે.અત્યાર સુધી માં કુલ 13 આરોપીઓને પકડી લેવામાં આવેલ છે.@sanghaviharsh @GujaratPolice pic.twitter.com/2IOlpCNGek
എസ്‌യുവി ഉടമയുടെ പരാതിയിൽ കലാപം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 14 പേരെ അറസ്റ്റ് ചെയ്തുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബൽദേവ് ദേശായി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

