‘വിളിച്ചാൽ എടുക്കില്ലെന്ന പരാതിക്ക് പരിഹാരം; KSRTC ഡിപ്പോകളിൽ മൊബൈൽ ഫോൺ നൽകും’: മന്ത്രി കെ ബി ഗണേഷ് കുമാർ

minister kb ganesh kumar

കെ എസ് ആർ ടി സി ഡിപ്പോകളിൽ വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന പരാതിക്ക് പരിഹാരമാകുന്നു. ഇനി എല്ലാ കെ എസ് ആർ ടി സി ഡിപ്പോകളിലും ജൂലൈ ഒന്നു മുതൽ മൊബൈൽ ഫോൺ നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കും. എൻക്വയറി കൗണ്ടറിന്റെ ആവശ്യം ഇനി ഇല്ല എന്നും മന്ത്രി പറഞ്ഞു.

ചലോ ആപ്പ് കൂടുതൽ കാര്യക്ഷമമായി വരും. ബസുകളുമായി ബന്ധപ്പെട്ട എല്ലാ വിവരവും ചലോ ആപ്പിൽ അറിയാം. അന്ധർക്ക് പോലും ഉപയോഗിക്കാൻ കഴിയും. പരമാവധി കണ്ടക്ടർമാരും ഡ്രൈവർമാരും ഡ്യൂട്ടിക്ക് പോണം. ഓഫീസിലിരുന്നുള്ള കളി ഇനിയില്ല. ചെലവ് പരമാവധി കുറയ്ക്കും. പൊതുജനങ്ങൾക്കും വിളിക്കാൻ കഴിയും. ഗുരുതര രോഗമുള്ളവരെ മാത്രം ഓഫീസ് ജോലിക്ക് നിയോഗിക്കും. മറ്റുള്ളവർ ജോലിക്ക് പോകണം എന്നും മന്ത്രി അറിയിച്ചു.

Aso read: ‘എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് വർഗീയവിഷ വിതരണക്കാരി മുതൽ ആർഎസ്എസിന്റെ കൂലിപ്പണി നിരീക്ഷകർ വരെ’; പോസ്റ്റുമായി എം സ്വരാജ്

പരമാവധി ഓഫീസുകളെ ഇ ഓഫിസ് ആക്കും. പരമാവധി പേപ്പർ ജോലികൾ കുറയ്ക്കും. പലയിടത്തും ലാൻഡ് ഫോണുകൾ പ്രവർത്തിക്കുന്നില്ല.
കൺസഷൻ കാർഡുകൾ സ്മാർട്ട് കാർഡുകൾ ആകും. കുട്ടികൾക്ക് പുതിയ സ്മാർട്ട് സ്റ്റുഡൻസ് കൺസഷൻ കാർഡ് ഇറക്കും. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 109 രൂപ വാർഷിക ചെലവ് വരുന്ന രീതിയാണ് വാർഷിക കാർഡുകൾ ഇറക്കുന്നത്. മാസം 25 ദിവസം അവർക്ക് നിശ്ചയിക്കപ്പെട്ട റൂട്ടുകളിൽ യാത്ര ചെയ്യാം എന്നും മന്ത്രി അറിയിച്ചു.

സ്റ്റുഡൻസ് കാർഡ് പുതിയ കെഎസ്ആർടിസി കാർഡ് ആക്കി മാറ്റേണ്ടതില്ല. സ്റ്റുഡൻസ് കാർഡ് കെഎസ്ആർടിസി ട്രാവൽ കാർഡ് ആക്കി മാറ്റാം. റീച്ചാർജ് ചെയ്താൽ മതിയാകും. മാധ്യമ പ്രവർത്തകർക്ക് അംഗപരിമിതർക്ക് എല്ലാവർക്കും പ്രത്യേക സ്മാർട്ട് കാർഡ് വരും. ഒരു ലക്ഷം ട്രാവൽ കാർഡ് അടിച്ചതിൽ 82000 വിറ്റു പോയി. നാലുലക്ഷം ട്രാവൽ കാർഡുകൾ കൂടി പുറത്തിറക്കും. ട്രാവൽ കാർഡുകൾ വിപണിയിൽ ലഭ്യമാക്കുന്ന വിധത്തിൽ ക്രമീകരിക്കും എന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News